ന്യൂഡൽഹി:
പൂജ്യം ഡിഗ്രി താപനിലയിൽ താഴെ അളവിൽ സൂക്ഷിച്ചതിനെ തുടർന്ന് അസമില്‍ 1,000 കൊവിഷീല്‍ഡ് വാക്സിന് ഡോസുകള്‍ ഉപയോഗശൂന്യമായി. സംസ്ഥാന സർക്കാറിന് കീഴിലുള്ള സിൽച്ചാർ മെഡിക്കൽ കോളജിലാണ് സംഭവം. വാക്സിൻ സൂക്ഷിക്കക്കേണ്ട ശീതീകരണ സംവിധാനത്തിൽ രണ്ടുമുതല്‍ എട്ടു ഡിഗ്രിവരെ താപനിലയാണ് വേണ്ടത്.
എന്നാല്‍, സില്‍ച്ചാര്‍ മെഡിക്കല്‍ കോളജിലെ ശീതീകരണ സംവിധാനത്തിൽ നെഗറ്റിവ് ആറ് ഡിഗ്രി വരെ താഴ്ന്ന താപനിലയിൽ എത്തിയെന്നാണ് റിപ്പോർട്ട്. തുടർന്ന് ഡോസുകള്‍ ഭാഗികമമായി തണുത്ത് ഉറഞ്ഞുപോയതാണ് ഉപയോഗശൂന്യമാകാന്‍ കാരണം.