Thu. Dec 19th, 2024
ന്യൂഡൽഹി:

രാജ്യത്തു കോവിഡ് വാക്സീൻ സ്വീകരിച്ചവരുടെ എണ്ണം 7.86 ലക്ഷം ആയി. 14,199 കേന്ദ്രങ്ങളിലായി ഇന്നലെ നടന്ന കുത്തിവയ്പിൽ 1.12 ലക്ഷം പേർ കൂടി വാക്സീനെടുത്തു. കേരളത്തിൽ ഇന്നലെ കൊവിഡ് വാക്സീൻ കുത്തിവയ്പ് ഉണ്ടായിരുന്നില്ല. നേരത്തെ കോവിൻ പ്ലാറ്റ്ഫോമിൽ റജിസ്റ്റർ ചെയ്യാതിരുന്ന 262 പേരുടെ കുത്തിവയ്പ് സംബന്ധിച്ച വിവരം കൂടി ആരോഗ്യമന്ത്രാലയം പുതുതായി ഉൾപ്പെടുത്തി.

വാക്സീനെടുത്ത 2 പേർ കൂടി മരിച്ചു. ഒരാൾ തെലങ്കാനയിലും ഒരാൾ കർണാടകയിലുമാണ് മരിച്ചത്. ഇതോടെ വാക്സീനെടുത്ത ശേഷം മരിച്ചവരുടെ എണ്ണം 4 ആയി. ഇതിൽ 3 കേസുകളും വാക്സീൻ മൂലമല്ലെന്ന് ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ ഗുരുതര പാർശ്വഫലങ്ങളില്ലെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

By Divya