Mon. Dec 23rd, 2024
ന്യൂദല്‍ഹി:

ജനുവരി 26 ന് ദല്‍ഹിയിലേക്ക് കര്‍ഷകര്‍ നടത്തുന്ന ട്രാക്ടര്‍ റാലി നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കണമെന്ന ആവശ്യപ്പെട്ട് നല്‍കിയ ഹരജി കേന്ദ്രം പിന്‍വലിച്ചു. ഹരജിയില്‍ ഉത്തരവ് പുറപ്പെടുവിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ഹരജി പിന്‍വലിച്ചത്.കാര്യങ്ങള്‍ എങ്ങനെ മുന്നോട്ടുപോകുന്നു എന്നറിയാന്‍ ജനുവരി 25 ന് ഹരജി വീണ്ടും പരിഗണിക്കണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ അപേക്ഷയും ജഡ്ജിമാര്‍ അപേക്ഷ തള്ളിക്കളഞ്ഞു.
പ്രതിഷേധം അനുവദിക്കുന്നതിനോ അനുവദിക്കാത്തതിനോ ഉള്ള ആദ്യത്തെ അതോറിറ്റിയായി കോടതി പ്രവര്‍ത്തിക്കുന്നത് വളരെ അനുചിതമാണെന്നും പൊലീസിനാണ് ഇതിനുള്ള അധികാരമുള്ളതെന്നും കോടതി പറഞ്ഞു.

By Divya