28 C
Kochi
Monday, September 20, 2021
Home Tags Central Govermment

Tag: Central Govermment

കരിപ്പൂര്‍ വിമാനത്താവളം സ്വകാര്യവത്കരിക്കാന്‍ തീരുമാനിച്ചു

കോഴിക്കോട്:കരിപ്പൂര്‍ വിമാനത്താവളം 2023ഓടെ സ്വകാര്യവത്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഇന്നലെ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ദേശീയ ധനസമാഹരണ പദ്ധതിയിലാണ് കരിപ്പൂര്‍ ഉള്‍പ്പെട്ടത്.രണ്ട് വർഷത്തിനുള്ളില്‍ വിമാനത്താവളത്തിന്‍റെ ആസ്തി സ്വകാര്യമേഖലയ്ക്ക് ഏറ്റെടുക്കാം.2023 കാലത്ത് കൈമാറാനുള്ള പട്ടികയിലാണ് വിമാനത്താവളം ഉള്‍പ്പെട്ടത്.നാലു വർഷം കൊണ്ട് ആറു ലക്ഷം കോടിയുടെ സർക്കാർ സ്വത്തുകൾ സ്വകാര്യവൽക്കരിക്കുന്ന ദേശീയ...

വ്യാജം പ്രചാരണം; ആളുകൾ കൂട്ടമായി അക്ഷയ കേന്ദ്രത്തിലേക്ക്

പാലക്കാട് ∙ഇല്ലാത്ത കേന്ദ്രസർക്കാർ ആനുകൂല്യം തേടി ആളുകൾ കൂട്ടമായെത്തുന്നതോടെ പൊല്ലാപ്പിലായി അക്ഷയ കേന്ദ്രങ്ങൾ. പ്രധാനമന്ത്രിയുടെ കൊവിഡ് സപ്പോർട്ടിങ് സ്കീം എന്നപേരിൽ വിദ്യാർത്ഥികൾക്ക് ധനസഹായം നൽകുന്നതായും അപേക്ഷകൾ അക്ഷയ കേന്ദ്രങ്ങൾ വഴി നൽകണമെന്നുമാണു സമൂഹമാധ്യമങ്ങളിൽ ഓഡിയോ സന്ദേശം പ്രചരിക്കുന്നത്. വാർത്തയുടെ വസ്തുത തേടി അക്ഷയ കേന്ദ്രങ്ങളിലേക്കു വിളിക്കുമ്പോൾ...

സംവരണസംരക്ഷണ സമരത്തിൽ അണിനിരന്നത് ആയിരങ്ങൾ

ആലപ്പുഴ:പട്ടികജാതി ക്ഷേമസമിതി കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുന്നിൽ ധർണ നടത്തി. സംവരണം മൗലികാവകാശമല്ലെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലുണ്ടായ പ്രതിസന്ധി മറികടക്കാൻ കേന്ദ്രസർക്കാർ ഭരണഘടനാ ഭേദഗതി നടത്തുക, പട്ടികജാതി–വർഗ അവകാശ സംരക്ഷണ നിയമം കൊണ്ടുവരിക, സ്വകാര്യമേഖലയിലെ നിയമനങ്ങൾക്കും സംവരണം ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. തിരുവനന്തപുരത്ത്‌ ജിപിഒയ്ക്ക്‌ മുന്നിൽ...

ജമ്മു കശ്മീർ: നേതാക്കളുമായി പ്രധാനമന്ത്രിയുടെ ചർച്ച ഇന്ന്

ന്യൂഡൽഹി:ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയശേഷം, ഇതാദ്യമായി കേന്ദ്ര സർക്കാർ ജമ്മു കശ്മീരിലെ പ്രധാന രാഷ്ട്രീയ നേതാക്കളുമായി ഇന്ന് ചർച്ച നടത്തും. മുൻ മുഖ്യമന്ത്രിമാരും വിവിധ കക്ഷികളുടെ സംസ്ഥാന അധ്യക്ഷന്മാരുമുൾപ്പെടെ 14 പേരെയാണു ഡൽഹിയിൽ ചർച്ചയ്ക്കു ക്ഷണിച്ചിട്ടുള്ളത്.മണ്ഡലപുനഃക്രമീകരണമാണ് അജൻഡയെന്നു നേരത്തെ സൂചിപ്പിച്ചിരുന്നുവെങ്കിലും അജൻഡയില്ലെന്നാണു ക്ഷണം ലഭിച്ച നേതാക്കൾ...

കേന്ദ്രം എല്ലാമറിയുന്ന അമ്മാവനും, സംസ്ഥാനങ്ങള്‍ ഒന്നുമറിയാത്ത നഴ്‌സറി കുട്ടികളുമെന്ന നിലപാട് വേണ്ട; കേന്ദ്രസര്‍ക്കാരിനോട് ധനമന്ത്രി

തിരുവനന്തപുരം:കേന്ദ്രം എല്ലാമറിയുന്ന അമ്മാവനും, സംസ്ഥാനങ്ങള്‍ ഒന്നുമറിഞ്ഞുകൂടാത്ത നഴ്‌സറി കുട്ടികളുമെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് അംഗീകരിക്കാനാകില്ലെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. കേസരി സ്മാരക ട്രസ്റ്റിന്റെയും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റിയുടെയും മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാനങ്ങള്‍ തങ്ങളുടെ അവകാശങ്ങള്‍ക്കായി കുമ്പിളുമായി കേന്ദ്ര വാതിലില്‍ കാത്തുനില്‍ക്കുന്ന സ്ഥിതി തുടരാനാകില്ല....

സിനിമാട്ടോഗ്രാഫ് നിയമഭേദഗതിക്കെതിരെ ചലച്ചിത്ര ലോകം: സിനിമയിലുള്ള കടന്നുകയറ്റമെന്ന് കമല്‍

തിരുവനന്തപുരം:സിനിമാട്ടോഗ്രാഫ് നിയമം ഭേദഗതി ചെയ്യാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ കേരള ചലചിത്ര അക്കാദമി. സെൻസർഷിപ് തന്നെ ആവശ്യമില്ലാത്ത കാലത്ത് കേന്ദ്ര സർക്കാർ മുന്നോട്ടുവെച്ച നിയമത്തിന്റെ കരട് ‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് ചെയർമാൻ കമൽ പറഞ്ഞു. സിനമാ പ്രവര്‍ത്തകരുടെ പ്രതിഷേധം ഉയര്‍ന്നുവരണമെന്നും കമൽ പറഞ്ഞു.അതേസമയം നിയമഭേദഗതി ചലച്ചിത്രകാരന്റെ...

ജമ്മുകശ്മീരിലെ കേന്ദ്രത്തിൻ്റെ സര്‍വ്വകക്ഷി യോഗം സ്വാഗതം ചെയ്ത് കോണ്‍ഗ്രസും സിപിഐഎമ്മും

ന്യൂഡല്‍ഹി:ജമ്മുകശ്മീരിനെ സംബന്ധിച്ച വിഷയം ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷി യോഗത്തെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസും സിപിഐഎമ്മും. ജമ്മു കശ്മീരിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുമായാണ് കേന്ദ്രത്തിന്റെ കൂടിക്കാഴ്ച. അടുത്തയാഴ്ചയായിരിക്കും കൂടിക്കാഴ്ച എന്നാണ് റിപ്പോര്‍ട്ടുകള്‍. നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് കേന്ദ്രത്തിന്റെ നീക്കം.പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പിഡിപി) അധ്യക്ഷ...

ചാനലുകളിലെ പരിപാടികള്‍ നിയന്ത്രിക്കാന്‍ കേന്ദ്രം; സമിതിക്ക് നിയമപരിരക്ഷ

ന്യൂഡൽഹി:രാജ്യത്തെ ടി വി ചാനൽ പരിപാടികള്‍ നിരീക്ഷിക്കാന്‍ ശക്തമായ നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. ചാനലുകളെ നിരീക്ഷിക്കാന്‍ കേന്ദ്രം നിയോഗിച്ച സമിതിക്ക് നിയമപരിക്ഷ നല്‍കി ഉത്തരവിട്ടു. പരിപാടികള്‍ ചട്ടം ലംഘിച്ചാല്‍ സംപ്രേഷണം നിറുത്തിവയ്ക്കാന്‍ സര്‍ക്കാര്‍ ഇടപെടും. ചാനലുകളുടെ സ്വയംനിയന്ത്രണ സംവിധാനങ്ങള്‍ക്കും നിയമപരമായ രജിസ്‌ട്രേഷന്‍ നല്‍കും.ടിവി ചാനലുകളുടെ നിയന്ത്രണത്തിന് നിരീക്ഷണത്തിനും...

വാഹനരേഖകളുടെ കാലാവധി നീട്ടി കേന്ദ്രസർക്കാർ

ന്യൂഡൽഹി:വാഹന രേഖകളുടെ കാലാവധി നീട്ടി കേന്ദ്രസർക്കാർ. ഡ്രൈവിങ്​ ലൈസൻസ്​, രജിസ്​ട്രേഷൻ സർട്ടിഫിക്കറ്റ്​, ഫിറ്റ്​നെസ്സ്​ സർട്ടിഫിക്കറ്റ്​, പെർമിറ്റ്​ എന്നിവയുടെ കാലാവധിയാണ്​ നീട്ടിയത്​. 2020 ഫെബ്രുവരിക്ക്​ ശേഷം കാലാവധി പൂർത്തിയായ വാഹനരേഖകൾക്കാണ്​ ഇളവ്​ നൽകുക. സെപ്​തംബർ 30 വരെയാണ്​ കാലാവധി നീട്ടിയിരിക്കുന്നത്​. കൊവിഡ് പശ്​ചാത്തലത്തിലാണ്​ നടപടി.കാലാവധി കഴിഞ്ഞ ഡ്രൈവിങ്​ ലൈസൻസുമായി...

കേന്ദ്ര സർക്കാരിൻ്റെ വാക്‌സിൻ നയത്തിൽ സുപ്രിംകോടതി ഇന്ന് ഹർജി പരിഗണിക്കും

ന്യൂഡൽഹി:കേന്ദ്രസർക്കാരിന്റെ വാക്‌സിൻ നയവും അവശ്യ മരുന്നുകളുടെ ക്ഷാമവും ഉൾപ്പെടെയുള്ള വിഷയങ്ങൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. രാജ്യത്തെ കൊവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് കോടതി സ്വമേധയാ എടുത്ത കേസിലും പൊതുതാത്പര്യ ഹർജികളിലുമാണ് ഇന്ന് വാദം കേൾക്കുന്നത്.പിഎം കെയേഴ്‌സ് ഫണ്ട് ഉപയോഗിച്ച് വാക്‌സിൻ വാങ്ങാൻ കേന്ദ്രസർക്കാരിന് നിർദേശം നൽകണമെന്ന ഹർജിയും...