മധ്യവയസ്​കയെ മരണത്തിൽ നിന്നും വാരിയെടുത്ത്​ ഓമനക്കുട്ടൻ

ജനശതാബ്​ദി ട്രെയിനിൽ വടകര സ്വദേശിനിയായ അനിതയ്ക്കാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. തൃശ്ശൂരിൽ എത്തിയ സുരക്ഷ സേന സംഘം ഉടൻ ആശുപത്രിയിലെത്തിച്ചു.

0
145
Reading Time: < 1 minute
തൃശൂർ

നെഞ്ചുവേദനയെ തുടർന്ന് മര​ണത്തോട്​ മല്ലിട്ട മധ്യവയസ്​കയെ വാരിയെടുത്ത്​ റെയിൽവേ സുരക്ഷ സേനാംഗം ഓമനക്കുട്ടൻ. തിങ്കളാഴ്​ച രാവിലെ 8.15ന് കോഴിക്കോട്​ നിന്ന്​ തിരുവനന്തപുരത്തേക്ക്​ പോവുന്ന ജനശതാബ്​ദി ട്രെയിനിൽ വടകര സ്വദേശിനിയായ അനിതയ്കാണ് നെഞ്ച് വേദന അനുഭവപ്പെട്ടത്. ഉടൻ തന്നെ ബന്ധുകൾ റെയിൽവേ അധികൃതരെ അറിയിച്ചിരുന്നു.​’മെഡിക്കൽ അറ്റൻഷൻ’ അറിയിപ്പ്​ ലഭിച്ച ഓമനക്കുട്ടൻ അടക്കമുള്ള ആർപിഎഫ്​ സംഘം തൃശൂരിലെത്തി. ഓമനക്കുട്ടൻ അനിതയെ കൈയിലെടുത്ത്​ പ്ലാറ്റ്​ഫോമിലിറങ്ങി ഓടി. ഉടൻ ടൗണിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച അനിത വിശദപരിശോധനക്ക്​ ശേഷം വൈകീട്ട്​ നാലോടെ നാട്ടിലേക്ക് തിരികെ അയച്ചു.

Advertisement