Mon. Dec 23rd, 2024
കണ്ണൂര്‍:

കെ പി സി സി അധ്യക്ഷനാകാന്‍ താത്പര്യമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. ദേശീയ നേതാക്കളുമായി ഇക്കാര്യം സംസാരിച്ചുവെന്നും സുധാകരന്‍ അറിയിച്ചു .നിലവിലെ കെ പി സി സി അധ്യക്ഷനായ മുല്ലപ്പള്ളി രാമചന്ദ്രന്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്ന സാഹചര്യത്തില്‍ അടുത്ത കെ പി സി സി അധ്യക്ഷന്‍ ആരാകുമെന്ന ചര്‍ച്ചകള്‍ പാര്‍ട്ടിക്കകത്ത് നടന്നുവരികയാണ്. സ്ഥാനത്തേക്ക് കെ സുധാകരന്റെ പേരുകളും ഉയര്‍ന്ന് കേട്ടിരുന്നു. അതേസമയം അധ്യക്ഷനാകാന്‍ നോമ്പ് നോറ്റിരിക്കുകയല്ല താനെന്നാണ് കെ സുധാകരന്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചത്.

By Divya