28 C
Kochi
Sunday, September 26, 2021
Home Tags President

Tag: President

അഡ്മിനിസ്ട്രേറ്റർക്കെതിരെ ലക്ഷദ്വീപ് നിവാസികൾ രാഷ്ട്രപതിക്ക് ഭീമഹർജി നൽകും

കൊച്ചി:ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കോദാഭായ് പട്ടേലിന്‍റെ ജനദ്രോഹ നടപടികൾക്കെതിരെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഭീമഹർജി നൽകാൻ ദ്വീപ് നിവാസികളുടെ തീരുമാനം. ഇതിന്‍റെ ഭാഗമായുള്ള ഒപ്പുശേഖരണം ദ്വീപിൽ ആരംഭിച്ചതായി റിപ്പോർട്ട്.എൻഎസ് യു ഐ അടക്കമുള്ള വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ വലിയ കാമ്പയിനാണ് ദ്വീപിൽ നടക്കുന്നത്. അഡ്മിനിസ്ട്രേറ്റർക്കെതിരെ എൻഎസ് യു...

രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് രാഷട്രപതിക്ക് സ്റ്റാലിന്‍റെ കത്ത്

ചെന്നൈ:രാജീവ് ഗാന്ധി വധക്കേസിലെ ഏഴു പ്രതികളെയും വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ രാഷ്ട്രപതിക്ക് കത്തയച്ചു. കത്ത് ഡിഎംകെ എംപി ടി ആർ ബാലു വ്യാഴാഴ്ച രാഷ്ട്രപതിക്ക് കൈമാറി. കത്തിന്‍റെ കോപ്പി തമിഴ്‌നാട് സർക്കാർ മാധ്യമങ്ങൾക്ക് നൽകി.2018ൽ തമിഴ്‌നാട് സർക്കാർ മുന്നോട്ടുവച്ച നിർദേശം അംഗീകരിച്ച്...

രാഷ്ട്രപതിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി ഡൽഹി എയിംസിലേയ്ക്ക് മാറ്റി

ന്യൂഡൽഹി:രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു. നെഞ്ചിലെ അസ്വസ്ഥതയെ തുടർന്ന് ഇന്നലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ച രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ഇന്ന്  എംയിസിലേക്ക് മാറ്റുകയായിരുന്നു. വിദഗ്ദ്ധ ചികിത്സയിലേക്കായിട്ടാണ് എംയിസിലേക്ക് മാറ്റിയത്. നില തൃപ്തികരമാണെന്നും ചികിത്സ തുടരുകയാണെന്നും ഡൽഹി എംയിസ് അറിയിച്ചു.

കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും രൂക്ഷമായി വിമര്‍ശിച്ച് ബംഗാള്‍ ബിജെപി അധ്യക്ഷന്‍

കൊൽക്കത്ത:സിപിഐഎമ്മിനെയും കോണ്‍ഗ്രസിനെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദുലിപ് ഘോഷ്. കേരളത്തില്‍ ചേരി തിരിഞ്ഞും ബംഗാളില്‍ ഒന്നിച്ചും മത്സരിക്കുന്നത് ഇരുപാര്‍ട്ടികളുടെയും അസ്ഥിത്വം ഇല്ലായ്മ വ്യക്തമാക്കുന്നതായി ദുലിപ് ഘോഷ് പറഞ്ഞു. പശ്ചിമ ബംഗാളില്‍ വികസനത്തെ കുറിച്ച് ഒന്നും പറയാനില്ലാത്തത് കൊണ്ട് പ്ലാസ്റ്ററിട്ടും വീല്‍ ചെയറില്‍ സഞ്ചരിച്ചും...

ചെന്നിത്തലയുടെ പഞ്ചായത്തില്‍ സിപിഐഎം പ്രസിഡണ്ട് രാജിവെച്ചു

ആലപ്പുഴ:ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്ത് പ്രസിഡണ്ട് വിജയമ്മ ഫിലേന്ദ്രന്‍ രാജിവച്ചു. കോണ്‍ഗ്രസ് പിന്തുണയോടെ ഭരണം വേണ്ടെന്ന സിപിഐഎം തീരുമാനത്തെ തുടര്‍ന്നാണ് രാജി.ചെന്നിത്തലയില്‍ പ്രസിഡണ്ട് സ്ഥാനം പട്ടികജാതി വനിതാ സംവരണമാണ്.18 അംഗ ഭരണസമിതിയില്‍ യുഡിഎഫിനും ബിജെപിക്കും ആറു വീതവും എല്‍ഡിഎഫിന് അഞ്ചും അംഗങ്ങളാണുള്ളത്. ഒരു സ്വതന്ത്രനുമുണ്ട്.ബിജെപിക്കും എല്‍ഡിഎഫിനുമാണ് പട്ടികജാതി...

നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി അധ്യക്ഷൻ ജെ പി നദ്ദ ഇന്ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം:നിയമസഭ തിര‍ഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി അഖിലേന്ത്യാ അധ്യക്ഷൻ ജെ പി നദ്ദ ഇന്ന് തിരുവനന്തപുരത്തെത്തും. രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനെത്തുന്ന നദ്ദ തിരുവനന്തപുരം, തൃശ്ശൂർ എന്നിവിടങ്ങൾ സന്ദർശിക്കും. ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് നദ്ദ എത്തുക. തുടർന്ന് സംസ്ഥാന കോർകമ്മിറ്റി യോഗത്തിൽ അദ്ദേഹം പങ്കെടുക്കും.കോർപ്പറേഷൻ,...

പഞ്ചാബിൽ അകാലിദൾ അധ്യക്ഷന് നേരെ ആക്രമണം; വാഹനത്തിനു വെടിവയ്പ്പ്

ജലാലാബാദ്:അകാലി ദള്‍ അധ്യക്ഷന്‍ സുഖ്ബീര്‍ ബാദലിന്റെ വാഹനത്തിന് നേരെ ആക്രമണം. കോണ്‍ഗ്രസ് എം എല്‍ യുടെ നേതൃത്വത്തില്‍ വെടിയുതിര്‍ത്തെന്നാണ് ബാദല്‍ പ്രതികരിച്ചത്. വെടിവെപ്പില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പഞ്ചാബിലെ ജലാലബാദിലായിരുന്നു ആക്രമണം നടന്നത്.

ദില്ലി കോൺഗ്രസ് ഘടകം പ്രമേയം പാസാക്കി; രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷനാകണം

ദില്ലി:രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷനാകണമെന്ന് പ്രമേയം. ദില്ലി കോൺഗ്രസ് ഘടകമാണ് പ്രമേയം പാസാക്കിയത്.  അടിയന്തരമായി ചുമതലയേൽക്കണമെന്നാണ് ആവശ്യം.

കെപി സിസി അധ്യക്ഷൻ ആകാൻ താൽപര്യം ഉണ്ടെന്ന് ജി സുധാകരന്

കണ്ണൂര്‍:കെ പി സി സി അധ്യക്ഷനാകാന്‍ താത്പര്യമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. ദേശീയ നേതാക്കളുമായി ഇക്കാര്യം സംസാരിച്ചുവെന്നും സുധാകരന്‍ അറിയിച്ചു .നിലവിലെ കെ പി സി സി അധ്യക്ഷനായ മുല്ലപ്പള്ളി രാമചന്ദ്രന്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്ന സാഹചര്യത്തില്‍ അടുത്ത കെ പി സി സി...

യോവേരി മുസേവേനി വീണ്ടും ഉഗാണ്ട പ്രസിഡന്റാകുന്നു

ഉഗാണ്ട:ഏറെ വിവാദങ്ങള്‍ ഉയര്‍ന്ന ഉഗാണ്ട പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിലെ വിജയിയായി നിലവിലെ പ്രസിഡന്റ് യോവേരി മുസേവേനിയെ ഇലക്ട്രല്‍ കമ്മിഷന്‍ പ്രഖ്യാപിച്ചു. ജനാധിപത്യ തെരഞ്ഞെടുപ്പ് പ്രക്രിയയെ പൂര്‍ണ്ണമായും അട്ടിമറിച്ചുകൊണ്ടാണ് 35 വര്‍ഷമായി പ്രസിഡന്റായി തുടരുന്ന യോവേരിയെ തന്നെ വീണ്ടും തെരഞ്ഞെടുത്തതെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്.മുസേവേനിക്ക് 65 ശതമാനിത്തിലേറെ വോട്ടുകള്‍ ലഭിച്ചെന്നാണ് ഇലക്ട്രല്‍...