Fri. Nov 22nd, 2024

സി എ ജി റിപ്പോർട്ട് ചോർത്തിയതിൽ ധനമന്ത്രി തോമസ് ഐസക്കിന് ക്ലീൻ ചിറ്റ് നൽകിയുള്ള എത്തിക്സ് കമ്മിറ്റി റിപ്പോർട്ട് നിയമസഭയിൽ വച്ചു. സഭയുടെ മേശപ്പുറത്ത് വയ്ക്കുന്നതിന് മുമ്പ് CAG റിപ്പോർട്ടിലെ വിവരങ്ങൾ ചോരുന്നത് അവകാശലംഘനമല്ല. CAG റിപ്പോർട്ടിൽ സാമാന്യ നീതി നിഷേധമുണ്ടെന്നും എത്തിക്സ് കമ്മറ്റി വിമർശിച്ചു. എത്തിക്സ് കമ്മിറ്റി നടപടി പുതിയ കീഴ് വഴക്കത്തിന് ഇടയാക്കുമെന്നു പറഞ്ഞ് പ്രതിപക്ഷ അംഗങ്ങൾ വിയോജപ്പ് രേഖപ്പെടുത്തി.
സി എ ജി കീഴ്വഴക്കങ്ങൾ മറികടന്ന് അസാധാരണ സാഹചര്യം സൃഷ്ടിച്ചെന്ന ധനമന്ത്രി തോമസഐസക്കിൻ്റെ വിശദീകരണം എത്തിക്സ് കമ്മറ്റിക്ക് ബോധ്യപ്പെട്ടെന്നാണ് റിപ്പോർട്ടിലുള്ളത്. ചട്ടങ്ങളും കീഴ്‌വഴക്കങ്ങളും മറികടന്ന് സിഎജി റിപ്പോർട്ടിൽ കൂട്ടിച്ചേർക്കലുകൾ നടത്തി. ഇതിൽ ദുരൂഹതയുണ്ടെന്ന ധന മന്ത്രിയുടെ ആരോപണം വസ്തുനിഷ്ഠമാണെന്ന് കമ്മിറ്റി നിരീക്ഷിച്ചു.

By Divya