25 C
Kochi
Monday, September 20, 2021
Home Tags Report

Tag: Report

കൊടകര കള്ളപ്പണ കവര്‍ച്ച കേസ്; അന്വേഷണസംഘം കോടതിയില്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കും

കൊടകര:കൊടകര കള്ളപ്പണ കവര്‍ച്ച കേസില്‍ അന്വേഷണസംഘം കോടതിയില്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പ്രതികളില്‍ നിന്ന് കണ്ടെടുത്ത പണം തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് ധര്‍മരാജന്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. പണം തന്റെയും സുനില്‍ നായികിന്റെതുമാണെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.വാഹനം വിട്ട് കിട്ടണമെന്നാവശ്യപ്പെട്ട് ഷംജീറും ഹര്‍ജി നല്‍കിയിട്ടുണ്ട്. ബിസിനസ് ആവശ്യത്തിനുള്ള പണമാണ് കവര്‍ച്ച...

എയർ ഇന്ത്യയിലെ വിവരച്ചോർച്ച അതീവ ഗുരുതരം; കേന്ദ്രസർക്കാർ റിപ്പോർട്ട് തേടി

ന്യൂഡൽഹി:എയർ ഇന്ത്യയിലെ വിവരചോർച്ചയിൽ വിശദാംശങ്ങൾ തേടി കേന്ദ്രസർക്കാർ. വിവരചോർച്ച സംബന്ധിച്ച് ഡിജിസിഎയും റിപ്പോർട്ട് തേടി. സൈബർ ആക്രമണത്തിൽ എയർ ഇന്ത്യയും പാസ‌‌ഞ്ചർ സിസ്റ്റം ഓപ്പറേറ്ററായ സിറ്റയും അന്വേഷണം നടത്തുകയാണ്. ചോർത്തിയ വിവരങ്ങൾ ഡാർക്ക് വെബിൽ വിൽപനയ്ക്ക് വെക്കാനുള്ള സാധ്യത തള്ളാനാകില്ലെന്ന് സൈബർ വിദ്ഗധർ വ്യക്തമാക്കുന്നുഎയർ ഇന്ത്യയുടെ ചരിത്രത്തിൽ...

കൊവിഡ് രോഗികള്‍ക്ക് സഹായം: ബിവി ശ്രീനിവാസിന് ക്ലീൻ ചിറ്റ് നല്‍കി ദില്ലി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്

ന്യൂഡൽഹി:കൊവിഡ് പ്രതിരോധ പ്രവ‍ർത്തനങ്ങളിലൂടെ ശ്രദ്ധ നേടിയ യൂത്ത് കോൺ​ഗ്രസ് ദേശീയ അധ്യക്ഷൻ ബിവി ശ്രീനിവാസിനെ ക്ലീൻ ചിറ്റ് നല്‍കി ദില്ലി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. കൊവിഡ് ദുരിതാശ്വാസ പ്രവ‍ർത്തനങ്ങൾക്കുള്ള ഉറവിടം ഏതാണെന്ന് വ്യക്തമാക്കാണമെന്ന് ആവശ്യപ്പെട്ട് ശ്രീനിവാസിനെ ദില്ലി പൊലീസ് ക്രൈംബ്രാഞ്ച് വെള്ളിയാഴ്ച ചോദ്യം ചെയ്തിരുന്നു.ഇപ്പോള്‍ ചോദ്യചെയ്യലിന്‍റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച്...

സംഘടനാസംവിധാനം ദുർബലം’; തോൽവിയിൽ നേതൃത്വത്തെ പഴിച്ച് റിപ്പോർട്ട്

തിരുവനന്തപുരം:കേരളത്തിലെ തിരഞ്ഞെടുപ്പ് തോല്‍വിയില്‍ എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇടതിനെ നേരിടാന്‍ തക്ക സംഘടനാസംവിധാനം താഴെത്തട്ടില്‍ ഉണ്ടായിരുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.നേതാക്കള്‍ക്കിടയില്‍ ഐക്യമുണ്ടായില്ല. നേതൃമാറ്റം ഉടനുണ്ടാവില്ലെന്നാണ് സൂചന. വസ്തുതാന്വേഷണ സമിതി റിപ്പോര്‍ട്ടിനുശേഷമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂ.

പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറിയും ഡിജിപിയും ഗവര്‍ണറെ കണ്ടു; റിപ്പോര്‍ട്ട് കൈമാറാത്തതില്‍ അതൃപ്തി

പശ്ചിമബംഗാൾ:പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറിയും ഡിജിപിയും ഗവര്‍ണര്‍ ജഗ്ദീപ് ദാന്‍കറെ കണ്ടു. ബംഗാളില്‍ നടക്കുന്ന അക്രമങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ഒന്നും കൈമാറിയില്ല. ഇതില്‍ ഗവര്‍ണര്‍ അതൃപ്തി അറിയിച്ചു. ചീഫ് സെക്രട്ടറിയും ഡിജിപിയും വലിയ വീഴ്ച കാട്ടുന്നതായി ഗവര്‍ണര്‍ പറഞ്ഞു.ഗവര്‍ണറെ കാണില്ലെന്ന നിലപാട് പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറി...

പശ്ചിമ ബംഗാൾ സംഘർഷത്തിൽ റിപ്പോർട്ട് വൈകുന്നു; ചീഫ് സെക്രട്ടറിയെ വിളിപ്പിച്ച് ഗവർണർ

കൊൽക്കത്ത:പശ്ചിമ ബംഗാൾ സംഘർഷത്തെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാത്തതിൽ ചീഫ് സെക്രട്ടറിയെ വിളിപ്പിച്ച് ഗവർണർ ജഗ്ദീപ് ദാൻകർ. ഇന്ന് രാത്രി ഏഴ് മണിക്ക് മുൻപ് രാജ്ഭവനിൽ എത്തണമെന്നാണ് നിർദേശം. നിയസഭ തിരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ സംഘർഷങ്ങളിൽ സംസ്ഥാന ആഭ്യന്തര വകുപ്പ് ഇതുവരെ റിപ്പോർട്ട് നൽകിയിട്ടില്ല. അതേസമയം സംഘർഷത്തെ കുറിച്ച് കേന്ദ്ര ആഭ്യന്തര...

നാലാം ഘട്ട വാക്സീനേഷൻ്റെ കാര്യത്തിൽ അനിശ്ചിതത്വം അറിയിച്ച് സംസ്ഥാനങ്ങൾ

ന്യൂഡൽഹി:നാലാം ഘട്ട വാക്സീനേഷൻ്റെ കാര്യത്തിൽ അനിശ്ചിതത്വം അറിയിച്ച് സംസ്ഥാനങ്ങൾ. സ്റ്റോക്ക് കുറവാണെന്നും, മരുന്ന് കമ്പനികളിൽ നിന്ന് ഉടൻ വാക്സീൻ കിട്ടില്ലെന്നും സംസ്ഥാനങ്ങൾ കേന്ദ്ര സർക്കാരിനെ അറിയിച്ചു. മഹാരാഷ്ട്ര, ​ഗോവ, പശ്ചിമബം​ഗാൾ തുടങ്ങിയ സംസ്ഥാനങ്ങളാണ് കേന്ദ്രത്തെ സാഹചര്യമറിയിച്ചത്.രജിസ്ട്രേഷൻ ഇന്ന് തുടങ്ങാനിരിക്കെയാണ് സംസ്ഥാനങ്ങളുടെ നീക്കം. അനിശ്ചിതത്വം നിലനിൽക്കുന്നതിനിടെ രാജ്യത്ത്...

ഐഎസ്ആർഒ ചാരക്കേസ്; സുപ്രീംകോടതി നിയോഗിച്ച സമിതി റിപ്പോർട്ട് നൽകി

ന്യൂഡൽഹി:   ഐഎസ്ആർഒ ചാരക്കേസ് സംബന്ധിച്ച ഗൂഡാലോചയെ കുറിച്ച് അന്വേഷിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച റിട്ട ജസ്റ്റിസ് ഡി കെ ജയിൻ സമിതി റിപ്പോർട്ട് സമര്‍പ്പിച്ചു. നമ്പി നാരായണനെതിരെയുള്ള ഗൂഡാലോചന അന്വേഷിച്ചാണ് സമിതി റിപ്പോർട്ട് നൽകിയത്. മുദ്രവെച്ച കവറിലാണ് സുപ്രീംകോടതിക്ക് റിപ്പോർട്ട് കൈമാറിയത്.ചാരക്കേസിൽ നമ്പി നാരായണനെ കുടുക്കാൻ ഗൂഡാലോചന നടത്തിയോ എന്ന്...

ജീവിച്ചിരിപ്പില്ലെന്ന് ബിഎൽഒയുടെ റിപ്പോര്‍ട്ട്; എം ജി എസിന് പോസ്റ്റല്‍വോട്ട് ചെയ്യാന്‍ കഴിഞ്ഞില്ല

കോഴിക്കോട്:ജീവിച്ചിരിപ്പില്ലെന്ന് ബിഎൽഒ റിപ്പോര്‍ട്ട് ചെയ്തതിനാല്‍ ചരിത്രകാരന്‍ ഡോ എംജിഎസ്. നാരായണന് പോസ്റ്റല്‍വോട്ട് ചെയ്യാന്‍ കഴിഞ്ഞില്ല. 80 വയസ്സ് പിന്നിട്ടവര്‍, ഭിന്നശേഷിക്കാര്‍, കൊവിഡ് രോഗികള്‍, ക്വാറന്റീനില്‍ കഴിയുന്നവര്‍ എന്നിവര്‍ക്കാണ് വീട്ടില്‍നിന്ന് തപാല്‍വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യമൊരുക്കിയിരുന്നത്.80 കഴിഞ്ഞ എംജിഎസിന് ആരോഗ്യപ്രശ്നങ്ങളുമുണ്ട്. നേരത്തെ എംജിഎസ് മരിച്ചുവെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചരണമുണ്ടായിരുന്നു....

ടൈറ്റാനിയം ഫാക്ടറി എണ്ണ ചോർച്ച അറിയിക്കാൻ വൈകിയെന്ന് മലിനീകരണ നിയന്ത്രണ ബോർഡ്

തിരുവനന്തപുരം:ടൈറ്റാനിയം ഫാക്ടറിയില്‍ എണ്ണ ചോർച്ച ഉണ്ടായ വിവരം അറിയിക്കാൻ കമ്പനി വൈകിയെന്ന് മലിനീകരണ നിയന്ത്രണ ബോർഡ്. ഇതുസംബന്ധിച്ച റിപ്പോർട്ട് മലിനീകരണ നിയന്ത്രണ ബോർഡ് കളക്ടർക്ക് നൽകി. ഫാക്ടറിയിലുണ്ടായ എണ്ണ ചോർച്ച നാട്ടുകാരാണ് അറിയിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കടൽ തീരത്ത് 4 കിലോ മീറ്റർ ചുറ്റളവിൽ എണ്ണ പടർന്നിട്ടുണ്ട്. കടലിനുള്ളിൽ...