Wed. Jan 22nd, 2025
കാർഷിക നിയമം പിൻവലിക്കാൻ കോടതിയെ സമീപിക്കണം എന്ന് കേന്ദ്രസർക്കാർ.
ന്യു ഡൽഹി

കാർഷിക നിയമങ്ങൾ പിൻവലിക്കണമെങ്കിൽ കോടതിയെ സമീപിക്കണമെന്ന് കേന്ദ്രസർക്കാർ നിലപാട് അറിയിച്ചു. പത്താംവട്ട ചർച്ചയിലാണ് തിരുമാനം അറിയിച്ചത്. കര്‍ഷകരും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള പത്താംവട്ട ചർച്ചയും പരാജയം. ഡല്‍ഹി വിജ്ഞാന്‍ ഭവനിലാണ് ചര്‍ച്ച നടന്നത്. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍, പീയൂഷ് ഗോയല്‍ തുടങ്ങിയവരാണ് കര്‍ഷരുമായി ചര്‍ച്ച നടത്തിയത്. നാല്‍പ്പതോളം കര്‍ഷക സംഘടന പ്രതിനിധികൾ ചര്‍ച്ചയില്‍ പങ്കെടുത്തു.

പത്താം റൗണ്ട് ചർച്ചയിൽ വിവാദമായ മൂന്ന് കാർഷിക നിയമങ്ങളിൽ ഭേദഗതി വരുത്തുമെന്ന് സർക്കാർ വാഗ്ദാനം ചെയ്തുവെങ്കിലും കർഷക നേതാക്കൾ ഈ നിയമങ്ങൾ പൂർണ്ണമായും റദ്ദാക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിന്നു. ചില കർഷകരെ NIA നോട്ടീസിലൂടെ ഉപദ്രവിക്കുന്ന വിഷയം യൂണിയൻ നേതാക്കൾ ഉന്നയിച്ചു. ഇക്കാര്യം പരിശോധിക്കുമെന്ന് മന്ത്രിമാർ യൂണിയനുകളോട് പറഞ്ഞു. 

അതേസമയം ജനുവരി 26-ന് ഡല്‍ഹിയില്‍ ട്രാക്ടര്‍ റാലി നടത്തുമെന്ന് കര്‍ഷകര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ പരേഡ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഡൽഹി പോലീസ് ഹർജിയിൽ ഉത്തരവ് ഇറക്കാനാവില്ലെന്ന് സുപ്രീം കോടതി.

ക​ർ​ഷ​ക വി​രു​ദ്ധ നി​യ​മ​ങ്ങ​ൾ​ക്കെ​തി​രെ രാ​ജ്യ​ത്ത്​ പ്ര​ക്ഷോ​ഭം ശ​ക്ത​മാ​വു​ന്ന​തി​നി​ടെ ക​ർ​ഷ​ക​രെ ഇ​ക​ഴ്​​ത്തു​ന്ന വി​വാ​ദ പ്ര​സ്​​താ​വ​ന​യു​​മാ​യി ക​ർ​ണാ​ട​ക കൃ​ഷി​മ​ന്ത്രി ബി.​സി. പാ​ട്ടീ​ൽ. മാ​ന​സി​ക പ്ര​ശ്​​ന​ങ്ങ​ളു​ള്ള ക​ർ​ഷ​ക​രാ​ണ്​ ആ​ത്​​മ​ഹ​ത്യ ചെ​യ്യു​ന്ന​തെ​ന്നും ആ​ത്​​മ​ഹ​ത്യ ചെ​യ്യു​ന്ന​വ​ർ ഭീ​രു​ക്ക​ളാ​ണെ​ന്നു​മാ​യി​രു​ന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.

കര്‍ഷക പ്രക്ഷോഭത്തില്‍ സര്‍ക്കാരും കര്‍ഷകരും ഒരു പരിഹാരം കണ്ടെത്താന്‍ ശ്രമിക്കണമെന്നും വിട്ടുവീഴ്ച ചെയ്യണമെന്നുമുള്ള നിര്‍ദേശവുമായി ആര്‍എസ്എസ്.ഒരു പ്രക്ഷോഭവും ഇത്രകാലത്തോളം നീണ്ടു പോകുന്നത് ഒരു സമൂഹത്തിനും ഗുണകരമാവില്ല. ഈ പ്രക്ഷോഭം പെട്ടെന്ന് അവസാനിക്കേണ്ടതുണ്ട് എന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് സുരേഷ് ഭയ്യാജി ജോഷി പറഞ്ഞു.

https://youtu.be/hLfcDc6GvW4