Mon. Dec 23rd, 2024
കോട്ടയത്ത് വൃദ്ധ ദമ്പതികളോട് മകന്റെ കൊടും ക്രൂരത
കോട്ടയം

മുണ്ടക്കയത്ത് വൃദ്ധ ദമ്പതികളോട് മക്കളുടെ ക്രൂരത. ഭക്ഷണവും മരുന്നും നൽകാതെ ദിവസങ്ങളോളം മുറിയിൽ ഒറ്റപ്പെടുത്തിയ മകൻ, ദമ്പതികള്‍ കിടക്കുന്ന കട്ടിലിൽ പട്ടിയെയും കെട്ടിയിട്ടു.

അവശനായ അച്ഛന്‍ ഒടുവില്‍ മരിച്ചു. മാനസികനില തെറ്റിയ അമ്മയെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അസംബനിയിലെ വൃദ്ധദമ്പതിമാരായ പൊടിയനും ഭാര്യ അമ്മിണിയ്ക്കുമാണ് ദുരവസ്ഥ നേരിടേണ്ടി വന്നത്. ഉള്‍പ്രദേശമാണ് അസംബനി. ഇവിടുത്തെ ഒറ്റപ്പെട്ട വീട്ടിലായിരുന്നു സംഭവം  നടന്നത്

ഭക്ഷണം ലഭിക്കാതെ അവശനായ അച്ഛൻ പൊടിയനെ ആരോഗ്യപ്രവർത്തകരും പൊലീസും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇദ്ദേഹത്തി്നറെ മരണത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

ദമ്പതികള്‍ കിടക്കുന്ന കട്ടിലിൽ ഈ മകൻ പട്ടിയെ കെട്ടിയിട്ടിരുന്നു. പട്ടിക്ക് ഭക്ഷണവും നൽകിയിരുന്നു. പട്ടിയെ പേടിച്ച് നാട്ടുകാരാരും ദമ്പതികൾ താമസിച്ചിരുന്ന വീട്ടിലേക്ക് പോയിരുന്നില്ല.

കാഞ്ഞിരപ്പിള്ളി ആശുപത്രിയില്‍വെച്ച് ചൊവ്വാഴ്ച രാത്രിയോടെ പൊടിയന്‍ മരിച്ചു. ഇതോടെയാണ് വാര്‍ത്ത പുറത്തെത്തുന്നത്. റെജിക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

https://youtu.be/nWXzP4gNhko