Mon. Dec 23rd, 2024
തിരുവനന്തപുരം:

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് നേരിടാൻ കോൺഗ്രസ് രൂപീകരിച്ച മേൽനോട്ട സമിതിയിൽ തിരുവനന്തപുരം എംപി ശശി തരൂരിനെയും ഉൾപ്പെടുത്തി. ഫെബ്രുവരി 15 ന് ശേഷമാകും അദ്ദേഹം സജീവമാകുക. ഉമ്മൻചാണ്ടിയാണ് സമിതിയുടെ അധ്യക്ഷൻ. മുല്ലപ്പള്ളി രാമചന്ദ്രനും രമേശ് ചെന്നിത്തലയും അടക്കമുള്ളവർ സമിതിയിൽ അംഗങ്ങളാണ്. താരീഖ് അൻവർ, കെസി വേണുഗോപാൽ, കെ മുരളീധരൻ, കെ സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, വിഎം സുധീരൻ എന്നിവരും കമ്മിറ്റിയിലുണ്ട്. പത്ത് പേരടങ്ങിയതാണ് കമ്മിറ്റി.തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കേന്ദ്രനേതൃത്വം സജീവമായി ഇടപെടുമെന്നാണ് വിവരം. എ കെ ആന്റണിക്കാണ് കേരളത്തിന്റെ ചുമതല. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം എകെ ആന്‍റണി മുഴുവൻ സമയവും കേരളത്തിൽ ഉണ്ടാവും. സ്ഥാനാർത്ഥികളെക്കുറിച്ചുള്ള ചർച്ച കേരളയാത്ര തുടങ്ങിയ ശേഷമാകും ഉണ്ടാകുക. സ്ഥാനാർത്ഥി നിർണയത്തിൽ ഹൈക്കമാൻഡിന്‍റെ ശക്തമായ ഇടപെടലാകും ഉണ്ടാകുക എന്നതുറപ്പാണ്.

By Divya