Sat. May 17th, 2025
കൊല്‍ക്കത്ത:

തിരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തില്‍ ബി ജെ പിയ്‌ക്കെതിരെ കടുത്ത വിമര്‍ശനവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മാവോയിസ്റ്റുകളെക്കാള്‍ അപകടകാരികളാണ് ബി ജെ പിയെന്ന് മമത പറഞ്ഞു.തൃണമൂലില്‍ നിന്ന് ബി ജെ പിയിലേക്ക് ചേക്കേറാന്‍ താല്പര്യമുള്ളവര്‍ക്ക് ഇപ്പോള്‍ പോകാമെന്നും മമത പറഞ്ഞു. പുരുലിയയില്‍ നടത്തിയ തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് മമതയുടെ പരാമര്‍ശം.

By Divya