മനാമ:
കൊവിഡ് ബാധിതരുമായി സമ്പര്‍ക്കമുണ്ടായവര്‍ ക്വാറൻറീനില്‍ പോകുന്നതില്‍ വീഴ്ചവരുത്തരുതെന്ന് ബന്ധപെട്ടവര്‍ ഉണര്‍ത്തി. സമ്പര്‍ക്കത്തിലുള്ളവര്‍ ക്വാറൻറീന് പാലിക്കുക വഴി കൊവിഡ് വ്യാപനം കുറക്കുന്നതിന് സാധിക്കുമെന്നാണ് കരുതുന്നത്. ജനങ്ങൾ ഇത് നിസ്സാരമായി കരുതുന്നതാണ് ഈയടുത്ത ദിവസങ്ങളില്‍ കൊവിഡ് വ്യാപനത്തോത്ഉയരാന് കാരണമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.