ന്യൂഡൽഹി:
റിപ്പബ്ലിക്ദിനത്തിൽ ട്രാക്ടറുകൾ അണിനിരത്തി കർഷകർ നടത്തുന്ന ‘കിസാൻ പരേഡ്’ സംബന്ധിച്ച് ഡൽഹി പോലീസ് തീരുമാനിക്കട്ടെ എന്ന് സുപ്രീംകോടതി. കർഷകർ ഡൽഹിയിലേക്കു പ്രവേശിക്കണമോ എന്ന് തീരുമാനിക്കാനുള്ള അധികാരം ഡൽഹി പോലീസിനാണെന്നും സുപ്രീംകോടതിക്ക് അല്ലെന്നും ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. അതിർത്തിയിൽ സമരംചെയ്യുന്ന കർഷകർ ട്രാക്ടർ റാലിയുമായി ഡൽഹിയിൽ പ്രവേശിക്കുന്നത് ക്രമസമാധാനപ്രശ്നമാണെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.റിപ്പബ്ലിക്ദിനത്തിൽ കർഷകർ കിസാൻ പരേഡ് നടത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഡൽഹി പോലീസ് കേന്ദ്ര സർക്കാർ മുഖേന സമർപ്പിച്ച അപേക്ഷ പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസിെൻറ ബെഞ്ച്.