Wed. Jan 22nd, 2025
മുംബൈ:

താണ്ഡവിന് പിന്നാലെ ആമസോണ്‍ പ്രൈം വെബ് സിരീസായ മിര്‍സാപൂരിനെതിരെയും പരാതി. പ്രൈം വെബ് സീരീസ് താണ്ഡവിനെതിരെ പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെയാണ് പുതിയ വിവാദം.
മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് സിരീസിനെതിരെ പ്രതിഷേധം ശക്തമാകുന്നത്. സാമൂഹിക ഐക്യം തകര്‍ക്കുന്ന രീതിയിലാണ് സീരീസ് എന്നാണ് പ്രധാന ആരോപണം. മിര്‍സാപൂര്‍ സ്വദേശി അരവിന്ദ് ചതുര്‍വേദി നല്‍കിയ പരാതിയിന്‍മേലാണ് കേസെടുത്തിരിക്കുന്നത്.

By Divya