Mon. Dec 23rd, 2024
വാഷിം​ഗ്ടൺ:

സുരക്ഷാഭീഷണിയെ തുടർന്ന് യു എസ് ക്യാപിറ്റോൾ മന്ദിരം രണ്ട് ദിവസത്തേക്ക് അടച്ചു.ചെറിയ തീപിടുത്തമുണ്ടായതിന് പിന്നാലെയാണ് സുരക്ഷാ നടപടികൾ കൂടുതൽ കർക്കശമാക്കിയത്. ക്യാപിറ്റോൾ കോംപ്ലക്സിനകത്തേക്ക് പുതുതായി ആർക്കും പ്രവേശിക്കാനും അവിടെ താമസിക്കുന്നവർക്ക് പുറത്തേക്ക് പോകാനോ പാടില്ല. ശക്തമായ പൊലീസ് കാവലിലാണ് പ്രദേശമിപ്പോഴുള്ളത്.
ഡെമോക്രാറ്റിക്ക് നേതാവ് ജോ ബൈഡൻ പ്രസിഡ‍ന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കുമ്പോഴാണ് യു എസ് പാർലമെന്റ് മന്ദിരമായ ക്യാപിറ്റോൾ സുരക്ഷാ ഭീഷണിയെ തുടർന്ന് അടച്ചിരിക്കുന്നത്. 25000ത്തിലധികം ദേശീയ സുരക്ഷാ ​ഗാഡുകളെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. എഫ്ബിഐയുടെ സുരക്ഷാ മുന്നറിയിപ്പ് കണക്കിലെടുത്ത് നേരത്തെ തന്നെ വാഷിം​ഗ്ടണിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

By Divya