Mon. Dec 23rd, 2024
തിരുവനന്തപുരം:

സംസ്ഥാനത്തു പ്ലാസ്റ്റിക് മാലിന്യ നിർമാർജനത്തിനു വീടുകൾ, സ്ഥാപനങ്ങൾ, വഴിയോര കച്ചവടക്കാർ, പൊതുപരിപാടികളുടെ സംഘാടകർ തുടങ്ങിയവരിൽനിന്നു തദ്ദേശ സ്ഥാപനങ്ങൾ മുഖേന യൂസർ ഫീസ് പിരിവു നിർബന്ധമാക്കാൻ ചട്ടങ്ങൾ തയാറായി. നികുതി, കുടിശിക എന്നിവ പോലെ യൂസർ ഫീസും ഈടാക്കാം.പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംഭരിച്ചു ശാസ്ത്രീയമായി സംസ്കരിക്കുന്നതിനും പരിപാലിക്കുന്നതിനുമാണു ചട്ടങ്ങൾ. വീടുകളിൽനിന്നു പ്രതിമാസം 20 രൂപ മുതൽ 200 രൂപ വരെയാകും ഫീസ്.

By Divya