Mon. Dec 23rd, 2024
കൊച്ചി:

ജനങ്ങൾക്ക് ഇരുട്ടടിയുമായി രാജ്യത്ത് വീണ്ടും പെട്രോളിനും ഡീസലിനും വില കൂടി. പെട്രോൾ 25 പൈസയാണ് വില കൂടിയത്. ഡീസൽ 26 പൈസയു൦ കൂടി. അന്താരാഷ്ട്രവിപണി വീണ്ടും രാജ്യത്ത് എണ്ണക്കമ്പനികൾ വില കൂട്ടിയിരിക്കുന്നത്. സംസ്ഥാന നികുതി കൂടി കണക്കിലെടുക്കുമ്പോൾ, കേരളത്തിൽ പെട്രോളിനും ഡീസലിനും വില കൂടും. കൊച്ചിയിലെ ഇന്നത്തെ പെട്രോൾ വില 85.11 രൂപയാണ്. ഡീസൽ വില 79.24 രൂപയായി. പെട്രോളിന്‍റെയും ഡീസലിന്‍റെയും ഇറക്കുമതിച്ചുങ്കവും ക്രൂഡ് ഓയിൽ വിലയും അടിസ്ഥാനപ്പെടുത്തിയാണ് ഇന്ധനവില നിർണയിക്കുന്നത്. കഴിഞ്ഞയാഴ്ചയും രാജ്യത്ത് ഇന്ധനവില കൂട്ടിയിരുന്നു.

By Divya