Thu. Apr 25th, 2024
ദില്ലി:

ബ്രി​ട്ട​നി​ലെ കോ​ണ്‍​വാ​ൾ മേ​ഖ​ല​യി​ൽ ന​ട​ക്കാനിരിക്കുന്ന ജി ഏ​ഴ് ഉ​ച്ച​കോ​ടി​യി​ലേ​ക്ക്പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കു ക്ഷ​ണം. അ​ടു​ത്ത ജൂ​ണി​ലാ​ണ് ഉച്ചകോടി ന​ട​ക്കു​ന്ന​ത്. സ​​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍​സ​ൻ ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കും. യു​കെ​യി​ൽ ജ​നി​ത​ക മാ​റ്റം വ​ന്ന കോ​വി​ഡ് വൈ​റ​സ് ക​ണ്ടെ​ത്തി​യ​തി​ന് പി​ന്നാ​ലെ പ്ര​ഖ്യാ​പി​ച്ച ലോ​ക്ക് ഡൗ​ണി​നെ തു​ട​ർ​ന്ന് റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ മു​ഖ്യാ​തി​ഥി ആ​യു​ള്ള ഇ​ന്ത്യ സ​ന്ദ​ർ​ശ​നം ബോ​റി​സ് ജോ​ണ്‍​സ​ൻ റ​ദ്ദാ​ക്കി​യി​രു​ന്നു.ഓദ്യോ​ഗികമായ ക്ഷണം ബ്രിട്ടീഷ് പ്രധാനമന്ത്രി നടത്തി. ഏറ്റവും പ്രധാനപ്പെട്ട ജനധിപത്യ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ജി7. അന്താരാഷ്ട്ര തലത്തിലുള്ള നടപടികളുടെ പ്രേരക ശക്തിയാകാനും, വെല്ലുവിളികൾ നേരിടാനും ഈ കൂട്ടായ്മയ്ക്ക് ആകും. ലോകം ജി7 കൂട്ടായ്മയെ നോക്കുകയാണ് കൂടുതൽ തുറന്നതും ക്ഷേമപ്രഥവുമായ ലോകത്തിനായി ബോറീസ് ജോൺസൺ പറയുന്നു.

By Divya