കുവൈത്ത് സിറ്റി:
കുവൈത്ത് എന്ന കൊച്ചുരാജ്യത്തെ വീണ്ടെടുത്ത പടയോട്ടത്തിന്റെ ഓർമയിൽ കുവൈത്ത്. അമേരിക്കയുടെ നേതൃത്വത്തിലുള്ള സൈനിക ഇടപെടലാണ് ഇറാഖ് സൈന്യത്തിെൻറ അധിഅധിനിവേശത്തിൽനിന്ന് കുവൈത്തിനെ മോചിപ്പിച്ചത്. 1991 ജനവരി 17നാണ് ഓപറേഷൻ ഡെസേർട്ട് സ്റ്റോം എന്ന സൈനിക നീക്കംആരംഭിച്ചത്. ആദ്യദിനത്തിൽതന്നെ നാലുമണിക്കൂർ ഇറാഖിെൻറമണ്ണിൽ ബോംബ് വർഷിച്ചു. ഒടുവിൽ പിടിച്ചുനിൽക്കാനാവാതെ അവർക്ക് തോൽവി സമ്മതിക്കേണ്ടി വന്നു. 100 അമേരിക്കൻ യുദ്ധക്കപ്പലലുകളും സൈനിക നീക്കത്തിൽ പങ്കുകൊണ്ടു. സീനിയർ ബുഷിെൻറ നേതൃത്വത്തിലുള്ള പടയോട്ടമാണ് കൈവിട്ട രാജ്യം തിരിച്ചുപിടിക്കാൻ കുവൈത്ത് അധികൃതർക്ക് വഴിയൊരുക്കിയത്.