Mon. Dec 23rd, 2024
ന്യൂഡൽഹി:

കര്‍ഷക സമരങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍. റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ മാര്‍ച്ച് തടയണണെന്ന ഡല്‍ഹി പൊലീസിന്‍റെ ആവശ്യത്തിൽ ചീഫ്ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് വാദം കേള്‍ക്കും. കര്‍ഷക സമരത്തില്‍ ഖലിസ്ഥാനികള്‍ നുഴഞ്ഞുകയറിയെന്ന ആരോപണത്തില്‍ കേന്ദ്രം സത്യവാങ്മൂലവും സമര്‍പ്പിച്ചേക്കും. ചർച്ചയ്ക്കായി നിയോഗിച്ച നാലാംഗ സമിതിയെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് ഭാരതീയ കിസാന്‍ യൂണിയന്‍ ലോക്ശക്തി വിഭാഗം നല്‍കിയ ഹര്‍ജിയും കോടതിയുടെ മുന്‍പാകെ എത്തിയേക്കും. സമിതിയില്‍ നിന്ന് കര്‍ഷക നോതാവ് ഭുപീന്ദര്‍ സിങ് മന്‍ കഴിഞ്ഞ ദിവസം പിന്‍മാറിയിരുന്നു. അംഗങ്ങളെല്ലാവരും വിവാദ നിയമങ്ങളെ പിന്തുണക്കുന്നവരായതിനാല്‍ സമിതിയുടെ പ്രവര്‍ത്തനം നിഷ്പക്ഷമായിരിക്കില്ലെന്നതാണ്  ഹർജിക്കാരുടെ വാദം. ട്രാക്ടര്‍ മാര്‍ച്ച് കോടതി തടഞ്ഞാല്‍ സ്വീകരിക്കേണ്ട തുടര്‍നടപടികള്‍ ചര്‍ച്ചചെയ്യാന്‍ കര്‍ഷക സംഘടനകള്‍ യോഗം ചേരും. സമരത്തിന്റെ ഭാഗമായി വനിതാ കർഷകരുടെ മാർച്ച് ഇന്ന് നടക്കും.

By Divya