Wed. Apr 30th, 2025
കൊച്ചി:

ഇന്ത്യൻ ഓഹരി വിപണിയിൽ വാരാന്ത്യം സംഭവിച്ച സാങ്കേതിക തിരുത്തൽ വിൽപ്പന സമ്മർദ്ദമായി മാറുമോയെന്ന ആശങ്കയിലാണ്‌ ഒരു വിഭാഗം നിക്ഷേപകർ. അതേ സമയം വിപണിയിലെ തിരുത്തൽ കൂടുതൽ മുന്നേറ്റത്തിന്‌ ആവശ്യമായ കരുത്ത്‌ സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ്‌ മറ്റൊരു കൂട്ടർ. സെൻസെക്‌സ്‌ തുടർച്ചയായ പതിനൊന്നാം വാരത്തിലും മികവ്‌ നിലനിർത്തിയത്‌ ശുഭസൂചനയായി വിലയിരുത്തുന്നു. ബോംബെ സൂചിക 252 പോയിൻറ്റും നിഫ്‌റ്റി 86 പോയിൻറ്റും കഴിഞ്ഞവാരംഉയർന്നു. നവംബർ‐ഡിസംബർ കാലയളവയിലെകുതിപ്പിന്‍റെ ആവർത്തനത്തിലാണ്‌ പിന്നിട്ടവാരത്തിലും ഇന്ത്യൻ മാർക്കറ്റിൽ ഇടപാടുകൾക്ക്‌ തുടക്കം കുറിച്ചത്‌. വിദേശ ധനകാര്യസ്ഥാപനങ്ങൾ മുൻ നിര ഓഹരികളിൽ കാണിച്ച താൽപര്യം വിപണിയുടെ അടിയോഴുക്ക്‌ ശക്തമാക്കി.

By Divya