Sun. Jan 19th, 2025
തിരുവനന്തപുരം:

നിയമസഭ തിര‍ഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ തുടങ്ങി കോൺഗ്രസ്. ഹൈക്കമാൻഡും സംസ്ഥാനഘടകവും തമ്മിലുള്ള പ്രാരംഭ ചർച്ചകൾ നാളെ തുടങ്ങും. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ ചർച്ചയിൽ പങ്കെടുക്കും. രമേശ് ചെന്നിത്തല ദില്ലിയിലെത്തിയിട്ടുണ്ട്. നിയമസഭ സ്ഥാനാർത്ഥി നിർണ്ണയവും, ഡിസിസി പുനഃസംഘടനയും ചർച്ചയാകും. തിങ്കൾ, ചൊവ്വ ദിവസങ്ങളിലെ ചർച്ചക്ക് പിന്നാലെ കേന്ദ്ര നിരീക്ഷണ സംഘം സംസ്ഥാനത്തെത്തും. 22, 23 തീയതികളിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗലോട്ടിന്റെ നേതൃത്വത്തിലുള്ള സംഘം നേതാക്കളുമായി ചർച്ച നടത്തും

By Divya