Tue. Oct 7th, 2025
മോസ്കോ:

കോവിഡ് വ്യാപനത്തെ തുടർന്ന് ഇന്ത്യയടക്കം രാജ്യങ്ങളിലേക്ക് നിർത്തിവെച്ച വിമാന സർവീസ് റഷ്യ പുനരാരംഭിക്കുന്നു. 27 മുതലാണ് സർവീസുകൾ പുനരാരംഭിക്കുക. റഷ്യൻ ഭരണകൂടത്തിൻെറ കൊറോണ വൈറസ് പ്രതിരോധ നടപടികൾക്കായുള്ള ഹെഡ്ക്വാർട്ടേഴ്സിൽ ചേർന്ന യോഗത്തിനു ശേഷമാണ് ഇക്കാര്യം അറിയിച്ചത്.ഇന്ത്യ, ഖത്തർ, വിയറ്റ്നാം, ഫിൻലൻഡ് എന്നീ രാജ്യങ്ങളിലേക്കുള്ള സർവീസിനാണ് അനുമതി നൽകിയത്. ഈ രാജ്യങ്ങളിൽ കോവിഡ് വ്യാപനം കുറഞ്ഞതായി വിലയിരുത്തിയാണ് തീരുമാനം.

By Divya