Mon. Dec 23rd, 2024
ബ്രിസ്​ബേൻ:

ഇന്ത്യയുടെ യുവ ബൗളർമാർ അരങ്ങ്​ തകർത്തപ്പോൾ നാലാം​ ടെസ്റ്റിലെ ഒന്നാം ഇന്നിങ്​സിൽ ആസ്​ട്രേലിയ 369 റൺസിന്​ പുറത്ത്​. രണ്ടാം ദിനം 95 റൺസ്​ മാത്രം വഴങ്ങി അഞ്ച് വിക്കറ്റാണ്​ അന്താരാഷ്​​്ട്ര ടെസ്റ്റിൽ വലിയ അനുഭവസമ്പത്തില്ലാത്ത ഇന്ത്യൻ ബൗളർമാർ വീഴ്​ത്തിയത്​.അഞ്ച്​ വിക്കറ്റ്​ നഷ്​ടത്തിൽ 274 റൺസെന്ന നിലയിലായിരുന്നു കഴിഞ്ഞദിവസം ആസ്​ട്രേലിയ ഇന്നിങ്​സ്​ അവസാനിപ്പിച്ചിരുന്നത്​​. ശനിയാഴ്ച ആദ്യം ക്യാപ്​റ്റൻ ടിം പെയ്​നാണ്​​​ പുറത്തായത്​. 104 പന്തിൽ 50 റൺസെടുത്ത നായകനെ ഷർദുൽ താക്കൂറാണ്​ പുറത്താക്കിയത്​.

By Divya