Mon. Dec 23rd, 2024
തിരുവനന്തപുരം:

കോവിഡ് പ്രതിരോധ വാക്സീന്‍ കുത്തിവയ്പ്പ് രാജ്യമാകെ ഇന്ന് തുടങ്ങും. പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ 10.30ന് വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്യും. കോവിന്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കുന്ന മോദി ആരോഗ്യപ്രവര്‍ത്തകരുമായി ആശയവിനിമയം നടത്തും. ആരോഗ്യമന്ത്രി ഹര്‍ഷ്‍വര്‍ധന്‍ ഡല്‍ഹി എയിംസിലെ വാക്സീനേഷന്‍ നടപടികള്‍ക്ക് നേരിട്ട് മേല്‍നോട്ടം വഹിക്കും. ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണിപ്പോരാളികള്‍ക്കുമാണ് ആദ്യഘട്ടത്തില്‍ കുത്തിവയ്പ്പ്. രാജ്യമാകെ 3,006 കേന്ദ്രങ്ങളിലായി മൂന്ന് ലക്ഷത്തോളം പേര്‍ ആദ്യ ദിനം കുത്തിവയ്പ്പ് എടുക്കും.സംസ്ഥാനത്ത് പതിമൂവായിരത്തി മുന്നൂറ്  ആരോഗ്യപ്രവര്‍ത്തകര്‍ വാക്സീന്‍ സ്വീകരിക്കും. എറണാകുളം ജില്ലാ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകരുമായി പ്രധാനമന്ത്രി സംവദിക്കും. ആരോഗ്യമന്ത്രി കെ.കെ. ശൈലജ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ വിതരണ കേന്ദ്രം സന്ദര്‍ശിക്കും.

By Divya