Mon. Dec 23rd, 2024
ന്യൂഡൽഹി:

കേന്ദ്ര സർക്കാർ പാസാക്കിയ കൃഷി നിയമങ്ങൾക്കെതിരെ പ്രതിഷേധവുമായി കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും തെരുവിലിറങ്ങി. നിയമങ്ങൾ പിൻവലിക്കും വരെ പ്രതിഷേധത്തിൽ നിന്നു കോൺഗ്രസ് പിന്നോട്ടില്ലെന്ന് ഡൽഹി ലഫ്. ഗവർണർ അനിൽ ബൈജലിന്റെ വസതിക്കു മുന്നിൽ പാർട്ടി ഡൽഹി ഘടകം സംഘടിപ്പിച്ച സമരം ഉദ്ഘാടനം ചെയ്ത് രാഹുൽ പറഞ്ഞു.
കർഷക അവകാശ ദിനമായി ആചരിച്ച ഇന്നലെ കേരളമൊഴികെയുള്ള സംസ്ഥാനങ്ങളിൽ ഗവർണർമാരുടെ വസതികൾക്കു മുന്നിൽ കോൺഗ്രസ് പ്രതിഷേധിച്ചു. ബജറ്റ് കണക്കിലെടുത്ത് കേരളത്തിൽ പ്രതിഷേധം ഇന്നത്തേക്കു മാറ്റി.

By Divya