Fri. Apr 4th, 2025
തിരുവനന്തപുരം:

കുടുംബശ്രീയെ ഇല്ലാതാക്കാന്‍ ഒളിഞ്ഞും തെളി‍ഞ്ഞും ശ്രമങ്ങളുണ്ടായി എന്ന് മുഖ്യമന്ത്രി. ചിലര്‍ സമാന്തര സംഘടന പോലും ഉണ്ടായി. ഫണ്ട് കുറക്കാനും ശ്രമിച്ചു. ഇതിനെ അതിജീവിച്ചാണ് കുടുംബശ്രീ ഇന്നത്തെ നിലയിലെത്തിയതെന്ന് പിണറായി വിജയന്‍ കുടുംബശ്രീ അംഗങ്ങളുമായുള്ള വീഡിയോ സംവാദത്തില്‍ പറഞ്ഞു. ഈ സര്‍ക്കാര്‍ വന്നപ്പോള്‍ പദ്ധതി വിഹിതം 250 കോടിയിലേക്ക് ഉയര്‍ത്തി. എല്ലാവരിലേക്കും എല്ലാതലത്തിലേക്കും വികസന സ്പര്‍ശം എത്തിക്കുകയാണ് ലക്ഷ്യം. മികച്ച ഉദാഹരണമാണ് ജനകീയ ഹോട്ടലുകള്‍,  കുടുംബശ്രീയുടെ നേതൃത്വത്തില്‍ കൂടുതല്‍ ജനകീയ ഹോട്ടലുകള്‍ ആരംഭിക്കും. കുടുബശ്രീ അംഗങ്ങള്‍ മുന്നോട്ട് വെക്കുന്ന മികച്ച അഭിപ്രായങ്ങള്‍ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

By Divya