28 C
Kochi
Monday, September 20, 2021
Home Tags Kudumbasree

Tag: Kudumbasree

വയനാട്ടിൽ ക്വാറന്റൈന്‍ ഇനി കുടുംബശ്രീ നിരീക്ഷിക്കും

കൽപ്പറ്റ:ജില്ലയിൽ ആർടിപിസിആർ ടെസ്റ്റിനു ശേഷം ഫലം കാത്തിരിക്കുന്നവരുടെ ക്വാറന്റൈൻ ഇനി മുതൽ കുടുംബശ്രീ നിരീക്ഷിക്കും. ടെസ്റ്റ് നടത്തിയവർ ഫലം വരുന്നതിനു മുമ്പായി ശ്രദ്ധയില്ലാതെ കറങ്ങി നടക്കുന്നത് രോഗ വ്യാപനം കൂട്ടുമെന്നതിനാലാണ് പ്രതിരോധ നടപടികൾ കർക്കശമാക്കുന്നത്. കലക്ടർ എ ഗീതയുടെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.പരിശോധനക്ക്‌‌...

വിശ്രമകേന്ദ്രങ്ങൾ ഉദ്‌ഘാടനം ചെയ്തു

കോട്ടയം:യാത്ര ചെയ്ത് ക്ഷീണിച്ചെങ്കിൽ വിശ്രമിക്കാനായി ജില്ലയിൽ 18 ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമകേന്ദ്രങ്ങൾ തുറന്നു. വൃത്തിയുള്ള ശുചിമുറികളും ആധുനിക സൗകര്യങ്ങളുമടങ്ങുന്നതാണ് ഈ കേന്ദ്രങ്ങൾ. സൗകര്യങ്ങളുടെ അടിസ്ഥാനത്തിൽ ബേസിക്, സ്റ്റാൻ‍‍ഡേഡ്, പ്രീമിയം എന്നിങ്ങനെ മൂന്നായി തിരിച്ചിട്ടുണ്ട്.ഇന്നലെ 6 സ്റ്റാൻഡേഡ് കേന്ദ്രങ്ങളും 12 ബേസിക് വിശ്രമകേന്ദ്രങ്ങളുമാണ് ഉദ്ഘാടനം...

‘ഹലോ കുടുംബശ്രീ’ സ്റ്റാർട്ടപ്പ് സംരംഭം

തൊടുപുഴ:ഒരു ഫോൺ കോളിൽ വീട്ടുപടിക്കൽ അവശ്യ വസ്തുക്കൾ എത്തിച്ചുനൽകാൻ കുടുംബശ്രീയുടെ സ്റ്റാർട്ടപ്പ് സംരംഭം. തൊടുപുഴ ആലക്കോട് പഞ്ചായത്തിലാണ് ‘ഹലോ കുടുംബശ്രീ’ സ്റ്റാർട്ടപ്പുമായി കുടുംബശ്രീ അംഗങ്ങൾ രംഗത്തെത്തിയത്. ആലക്കോട് സിഡിഎസിന്റെ നേതൃത്വത്തിലാണ് പഞ്ചായത്തിലെ 13 വാർഡുകളിലെ എഡിഎസുകളെയും കോർത്തിണക്കി കുടുംബശ്രീ വനിതാ സൂക്ഷ്മ മേഖലാ സ്റ്റാർട്ടപ്പ് സംരംഭങ്ങൾ തുടങ്ങിയത്....

ഓണത്തിന്‌ പൂക്കളമൊരുക്കാൻ കുടുംബശ്രീ യൂണിറ്റുകളുടെ പൂകൃഷി

തൃശൂർ:മറുനാടൻ പൂക്കളെ തേടി പോകേണ്ട.  ഓണത്തിന്‌ പൂക്കളമൊരുക്കാൻ തനിനാടൻ  ചെണ്ടുമല്ലി വിരിഞ്ഞു. മധു നുകരാൻ ഓണത്തുമ്പികളുമെത്തി  മഹാമാരിയുടെ കാലത്തും അതിജീവനത്തിന്റെ പൂവിളി ഉയരുമെന്ന പ്രതീക്ഷയിലാണീ സ്‌ത്രീശക്തി.ഈ വർഷം കർക്കടകത്തിൽ അത്തം  പിറക്കുമ്പോൾ  അതിനുമുമ്പേ  പൂച്ചന്തമൊരുങ്ങി. കുടുംബശ്രീ വഴി  ജില്ലയിൽ അഞ്ചു ബ്ലോക്കുകളിൽ പൂഗ്രാമം പദ്ധതി നടപ്പാക്കി. കയ്‌പമംഗലം പഞ്ചായത്തിൽ ...

‘പ്രതിരോധിക്കാം സുരക്ഷിതരാകാം’ കുടുംബശ്രീ മിഷൻ കവചം 2021

കൽപ്പറ്റ:കൊവിഡ്‌ പ്രതിരോധം കൂടുതൽ കരുത്തുറ്റതാക്കുന്നതിന്റെ ഭാഗമായി "പ്രതിരോധിക്കാം സുരക്ഷിതരാകാം' എന്ന സന്ദേശവുമായി കുടുംബശ്രീ മിഷൻ കവചം 2021 എന്ന പേരിൽ വിവിധ പ്രതിരോധപ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു. കൊവിഡ്‌ മൂന്നാംതരംഗം കൂടി കണക്കിലെടുത്താണ്‌ ജില്ലയിൽ വിവിധ വകുപ്പുകളുമായി ചേർന്ന്‌ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതെന്ന്‌ കുടുംബശ്രീ ജില്ലാ കോ–ഓർഡിനേറ്റർ പി സാജിത...

ശർക്കരവരട്ടിയും ചിപ്സും കുടുംബശ്രീ നൽകും

തിരുവനന്തപുരം:റേഷൻ കാർഡ് ഉടമകൾക്കു സൗജന്യമായി നൽകുന്ന ഓണക്കിറ്റിൽ ഉൾപ്പെടുത്താൻ 100 ഗ്രാം വീതമുള്ള ശർക്കരവരട്ടിയും ചിപ്സും കുടുംബശ്രീ നൽകും. സപ്ലൈകോയിൽ നിന്ന് 5.41 കോടി രൂപയുടെ ഓർഡർ കുടുംബശ്രീക്കു ലഭിച്ചു. കുടുംബശ്രീയുടെ കീഴിലുള്ള ഇരുനൂറിലേറെ കാർഷിക സൂക്ഷ്മ സംരംഭ യൂണിറ്റുകൾ തയാറാക്കിയ ശർക്കരവരട്ടിയുടെ 17 ലക്ഷം പാക്കറ്റുകളും...

വനിതാ ഗ്രൂപ്പിൻറെ നേതൃത്വത്തിൽ ‘പ്രിസം പ്രിന്റേഴ്‌സ്‌’

കണ്ണൂർ:ഇവർ അച്ചടിക്കുന്നത്‌ വെറും നോട്ടീസല്ല. പെൺകരുത്തിന്റെ വിജയകഥയാണ്‌. പരിശ്രമിച്ചാൽ സ്വയം തൊഴിൽ കണ്ടെത്തി വരുമാനം നേടാമെന്ന് തെളിയിക്കുകയാണ്‌ മട്ടന്നൂർ നഗരസഭാ വനിതാ റിസോഴ്‌സ്‌ സെന്റർ. ജില്ലയിലെ പ്രഥമ കുടുംബശ്രീ പ്രിന്റിങ് പ്രസാണ്‌ ഇവരുടെ നേതൃത്വത്തിൽ വെച്ചടി വെച്ചടി അച്ചടി മേഖലയിൽ തിളങ്ങുന്നത്‌.പി ചന്ദ്രലിജ പ്രസിഡന്റും പി റെജി...

വനാതിർത്തി മേഖലയിൽ ഏലക്കൃഷി വ്യാപിപ്പിക്കാനൊരുങ്ങി കുടുംബശ്രീ

പാണത്തൂർ:പനത്തടി പഞ്ചായത്തിലെ വനാതിർത്തി പ്രദേശങ്ങളിൽ ഏലയ്ക്ക കൃഷി വ്യാപിപ്പിക്കാനൊരുങ്ങി കുടുംബശ്രീ സിഡിഎസ്. വന്യമൃഗ ശല്യം മൂലം മറ്റു കൃഷികൾ ചെയ്യാൻ പ്രയാസം നേരിടുന്ന വനാതിർത്തികളിലെ കർഷകർക്ക് മറ്റൊരു വരുമാന മാർഗമാകുന്ന രീതിയിലാണ് പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. പദ്ധതിക്ക് ജില്ലാ മിഷൻ ആവശ്യമായ സഹായവും പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്.പനത്തടി...

‘വിദ്യാശ്രീ’ പദ്ധതിയിൽ ലാപ്‌ടോപ്‌‌ വിതരണം

തൃശൂർ:ഓൺലൈൻ പഠന സൗകര്യം ഒരുക്കുന്നതിനായുള്ള വിദ്യാശ്രീ പദ്ധതി വഴി 7000 കുട്ടികൾക്ക്‌ ലാപ്‌ടോപ്‌ കൈകളിലെത്തും. മുന്നൂറുപേർക്ക്‌ ലാപ്‌ ടോപ്‌‌ എത്തി. കെഎസ്‌എഫ്‌ഇയും കുടുംബശ്രീയും കൈകോർത്താണ്‌ പദ്ധതി നടപ്പാക്കുന്നത്‌.ജില്ലയിൽ ഇതിനകം 7131 പേർ വിദ്യാശ്രീ ചിട്ടിയിൽ ചേർന്നു. മൂന്നുതവണ...

ഷീ ഓട്ടോറിക്ഷകൾ സർവീസ് നിർത്തുന്നു

കോട്ടയം:നഗരത്തിൽ ഓട്ടോറിക്ഷ ഓടിച്ച് ഉപജീവനം നടത്തിയിരുന്ന വനിതകൾ പിന്മാറുന്നു. 10 വനിതകളാണ് തുടക്കത്തിൽ ഉണ്ടായിരുന്നത്. കുടുംബശ്രീയിൽ നിന്നു നഗരസഭയുടെ സഹകരണത്തോടെ 5 പേരും ഇക്കൂട്ടത്തിലുണ്ടായിരുന്നു.3 പേർ മാത്രമാണ് തുടരുന്നത്. മറ്റുള്ളവർ പൂർണമായും നിർത്തി. ഈരയിൽക്കടവ്, ചന്തക്കവല സ്റ്റാൻഡുകളിലാണ് വനിതകൾ ഓടിക്കുന്ന ഓട്ടോറിക്ഷകൾ ഇപ്പോഴുള്ളത്. കോവിഡ് കാരണമാണ്...