Sat. Jan 18th, 2025

തി​രു​വ​ന​ന്ത​പു​രം: ക്ഷേമ പെൻഷൻ 1600 രൂപയാക്കി ഉയർത്തിയും തൊഴിലിനും ഉന്നത വിദ്യാഭ്യാസത്തിനും ഊന്നൽ നൽകിയുമുള്ള ഇടതു സർക്കാറിന്‍റെ അവസാന ബജറ്റ്​ ധനമന്ത്രി തോമസ്​ ഐസക്​ നിയമസഭയിൽ​ അ​വ​ത​രി​പ്പിച്ചു. കേരള നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബജറ്റാണ്​ തോമസ്​ ഐസക്​ അവതരിപ്പിച്ചത്​. സർവ മേഖലയേയും സ്​പർശിച്ചായിരുന്നു ബജറ്റ്​ പ്രസംഗം. തൊഴിൽമേഖലക്കും ഉന്നത വിദ്യാഭ്യാസത്തിനുമാണ്​ ഈ വർഷത്തെ ബജറ്റിൽ ഊന്നൽ നൽകുന്നത്​. മുൻ വർഷങ്ങളിലേത്​ പോലെ ക്ഷേമ പ്രവർത്തനങ്ങൾക്കും മുൻഗണന നൽകുന്നുണ്ട്​.

By Divya