Fri. Nov 22nd, 2024

കേരളത്തെ വൈജ്ഞാനിക സമ്പദ്ഘടനയാക്കി മാറ്റാന്‍ ബൃഹദ്പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രി. കേരളത്തില്‍ ഇന്റര്‍നെറ്റ് ഹൈവേ ആരുടേയും കുത്തകയാവില്ലെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. കെഫോണ്‍ പദ്ധതിയുടെ ഒന്നാം ഘട്ടം ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കും. ദുര്‍ബലവിഭാഗങ്ങള്‍ക്ക് പകുതി വിലയ്ക്ക് ലാപ്ടോപ് നല്‍കുമെന്നും ധനമന്ത്രി പറഞ്ഞു.സാങ്കേതിക വിദ്യയുടെ പിന്തുണയോടെ വിജ്ഞാന വ്യാപനം ലക്ഷ്യമിട്ടുളള പദ്ധതികളാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. ജൂലൈയില്‍ കെ–ഫോണ്‍ പദ്ധതി പൂര്‍ത്തീകരിക്കും. ആദ്യ ഘട്ടം ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കും. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായി ഇന്‍റര്‍നെറ്റ് ലഭ്യമാക്കും. കെ–ഫോണിന്റെ ഓഹരി മൂലധനത്തിലേക്ക് സര്‍ക്കാര്‍ 166 കോടി രൂപ നല്‍കും.കേരളത്തില്‍ ഇന്റര്‍നെറ്റ് ഹൈവേ ആരുടേയും കുത്തകയാവില്ലെന്ന് തോമസ്ഐസക്

By Divya