Wed. Jan 22nd, 2025
Thomas Isaac
തിരുവനന്തപുരം:

ഇൗ സർക്കാരിന്റെ അവസാന ബജറ്റ് ഇന്നു രാവിലെ 9ന് മന്ത്രി ടി.എം. തോമസ് ഐസക് നിയമസഭയിൽ അവതരിപ്പിക്കും. നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഒട്ടേറെ പുതിയ പ്രഖ്യാപനങ്ങളും കഴിഞ്ഞ നാലര വർഷത്തെ നേട്ടങ്ങളും ഉൾക്കൊള്ളിച്ചുള്ളതായിരിക്കും ബജറ്റ്. സാധാരണക്കാര്‍ക്കും ഇടത്തരക്കാര്‍ക്കും ഇഷ്ടപ്പെടുന്ന ബജറ്റാണ് താന്‍ അവതരിപ്പിക്കാന്‍ പോകുന്നതെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. തൊഴില്‍, ഉന്നത വിദ്യാഭ്യാസ രംഗങ്ങളില്‍ കേരളം നേരിടുന്ന പ്രശ്നങ്ങളെ ബജറ്റില്‍ നേരിട്ട് അഭിസംബോധന ചെയ്യും. ആനുകൂല്യം കൊടുക്കുന്നതില്‍ ആരുമായും മല്‍സരിക്കാന്‍ പോകുന്ന ബജറ്റല്ല താന്‍ അവതരിപ്പിക്കുന്നതെന്നും കോണ്‍ഗ്രസിന്‍റെ ന്യായ് പദ്ധതിയെ ഉദ്ദേശിച്ച് ധനമന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുന്ന ന്യായ് പദ്ധതിക്ക് പണം എവിടെനിന്നു കിട്ടുമെന്ന് അവര്‍ വ്യക്തമാക്കണമെന്ന് ഐസക് മനോരമ ന്യൂസിനോട് പറഞ്ഞു.

By Divya