തിരുവനന്തപുരം:
സംസ്ഥാനത്ത് സമ്പൂര്‍ണ ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് പദ്ധതി തയ്യാറാക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. പരമദരിദ്രരുടെ പുതിയ പട്ടിക തയാറാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് അറിയിച്ചു. ആശ്രയ ഗുണഭോക്താക്കളേയും തദ്ദേശസ്ഥാപനങ്ങള്‍ നിര്‍ദേശിക്കുന്നവരേയും പട്ടികയില്‍ ഉള്‍പ്പെടുത്തും.
മൂന്നു മുതല്‍ നാലുലക്ഷം പേര്‍ വരെ പട്ടികയില്‍ ഉണ്ടാകും. ജോലിയില്ലാത്തവര്‍ക്കും വരുമാനമില്ലാത്തവര്‍ക്കും നേരിട്ട് സഹായം നല്‍കും. വിവിധ പദ്ധതികള്‍ വഴി അഞ്ചുവര്‍ഷംകൊണ്ട് 6000-7000 കോടി രൂപ ചിലവഴിക്കുമെന്നും, വരുന്ന അഞ്ച് വര്‍ഷം കൊണ്ട് സംസ്ഥാനത്തെ സമ്പൂര്‍ണ ദാരിദ്ര്യ നിര്‍മാര്‍ജന സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും ധനമന്ത്രി അറിയിച്ചു.