Mon. Dec 23rd, 2024
ചെന്നൈ:

കാര്‍ഷിക നിയമങ്ങള്‍ കേന്ദ്രത്തിന് പിന്‍വലിക്കേണ്ടി വരുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തമിഴ്‌നാട്ടില്‍ ജെല്ലിക്കട്ട് ആഘോഷങ്ങളുടെ ഭാഗമായി പങ്കെടുത്തതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.‘എന്റെ വാക്കുകള്‍ കുറിച്ച് വെച്ചോളൂ, കര്‍ഷക വിരുദ്ധ നിയമം കേന്ദ്രത്തിന് പിന്‍വലിക്കേണ്ടി വരും,’ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. മാധ്യമങ്ങളോട് സംസാരിക്കുന്നതിന്റെ വീഡിയോയും ഇതിനോടൊപ്പം പങ്കുവെച്ചിട്ടുണ്ട്.
കര്‍ഷകരുടെ നടപടിയില്‍ ഞാന്‍ അഭിമാനിക്കുന്നു, ഞാന്‍ അവരെ പരിപൂര്‍ണമായും പിന്തുണയ്ക്കുന്നു, അവരെ പിന്തുണയ്ക്കുന്നത് തുടരും. അവരുടെ പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നത് ഇനിയും തുടരും. മാത്രമല്ല, എന്റെ വാക്കുകള്‍ കുറിച്ച് വെച്ചോളൂ, കേന്ദ്രം ഈ നിയമങ്ങള്‍ എടുത്ത് മാറ്റാന്‍ നിര്‍ബന്ധിതരാകും,’ രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു.

By Divya