Fri. Nov 22nd, 2024

കടുത്ത പ്രതിസന്ധി നേരിടുന്ന റബ്ബർ കര്‍ഷകര്‍ക്കും ബജറ്റില്‍ സഹായം. റബ്ബറിന്റെ തറവില 170 രൂപയായി ഉയര്‍ത്തി. നെല്ലിന്റെയും നാളികേരത്തിന്‍റെയും സംഭരണ വില ഉയര്‍ത്തുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. നെല്‍കൃഷി വികസനത്തിന് 116 കോടിയും നെല്‍കൃഷിക്ക് ഹെക്ടറിന് 5500 രൂപ വീതവും ധനസഹായം നല്‍കും. 150 രൂപയായിരുന്ന റബ്ബറിന്‍റെ തറവില 170 രൂപയായാണ് ഉയര്‍ത്തിയത്. കേന്ദ്രസര്‍ക്കാര്‍ റബ്ബറിന് 200 രൂപ താങ്ങുവില പ്രഖ്യാപിക്കണമെന്ന് ധനമന്ത്രി ആവശ്യപ്പെട്ടു. നാളികേരത്തിന്‍റെ സംഭരണ വില 32 രൂപയായി ഉയര്‍ത്തി.

By Divya