Mon. Dec 23rd, 2024
മുംബൈ:

കേന്ദ്രത്തിന്റെ കര്‍ഷകനിയമങ്ങളില്‍ മാറ്റം കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ലോക്പാല്‍ സമരനായകന്‍ അണ്ണാഹസാരെ രംഗത്ത്. നിലവിലെ താങ്ങുവില നിരക്കില്‍ മാറ്റം വരുത്തി മുടക്കുമുതലിനെക്കാള്‍ അമ്പത് ശതമാനം താങ്ങുവില കര്‍ഷകരുടെ ഉത്പ്പന്നങ്ങള്‍ക്ക് നല്‍കണമെന്ന് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് പ്രധാനമന്ത്രിയ്ക്ക് കത്ത് അയച്ചതായും അദ്ദേഹം പറഞ്ഞു.ഇനിയും ഈ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ജനുവരി അവസാനവാരം നിരാഹാരസമരം നടത്തുമെന്ന് അണ്ണാഹസാരെ പറഞ്ഞു.

By Divya