Mon. Dec 23rd, 2024
ജിദ്ദ:

മുൻകൂട്ടി അനുമതി വാങ്ങാതെ ചില രാജ്യങ്ങളിലേക്ക്​ യാത്ര ചെയ്യുന്ന​തിനെതിരെ പൗരന്മാർക്ക്​ സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി​. മാർച്ച്​ 31 മുതൽ കര, േവ്യാമ, കടൽ പ്രവേശന കവാടങ്ങൾ പൂർണമായും തുറക്കുകയും വിമാന സർവിസ്​ പുനരാരംഭിക്കുകയും ചെയ്യാനുള്ള തീരുമാനത്തി​െൻറ മുന്നോടിയായാണ്​ ഇൗ മുന്നറിയിപ്പ്​​. ലിബിയ, സിറിയ, ലബനാൻ, യമൻ, ഇറാൻ, തുർക്കി, അർമേനിയ, സോമാലിയ, കോംഗോ, അഫ്​ഗാനിസ്​ഥാൻ, വെനിസ്വേല, ബെലാറസ്​ എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രക്ക്​ മുമ്പ്​​ ബന്ധപ്പെട്ട വകുപ്പിൽ നിന്ന്​ അനുമതി വാങ്ങണമെന്ന്​ മന്ത്രാലയം വ്യക്തമാക്കി​.
കോവിഡ്​ ഇതുവരെ നിയന്ത്രണ വിധേയമല്ലാത്തതും ജനിതകമാറ്റം സംഭവിച്ച പുതിയ വൈറസ്​ റിപ്പോർട്ട്​ ചെയ്​തതുമായ രാജ്യങ്ങളിലേക്ക്​ പോകാനാണ്​ മുൻകുട്ടി അനുമതി വേണ്ടത്​.

By Divya