തിരുവനന്തപുരം:
സ്വർണ്ണക്കടത്ത് കേസിൽ അടിയന്തര പ്രമേയവുമായി പ്രതിപക്ഷം. ശിവശങ്കറിന്റെ ചെയ്തികളിൽ മുഖ്യമന്ത്രിയാണ് ഒന്നാം പ്രതിയെന്ന് പിടി തോമസ് ആരോപിച്ചു. ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു. സ്വർണ്ണക്കടത്ത് കേസിന്റെ അടിവേരുകൾ കണ്ടെത്തണമെന്നാണ് സർക്കാർ നിലപാടെന്നും എടുത്തത് സംസ്ഥാന സർക്കാരാണെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.
പ്രിൻസിപ്പൽ സെക്രട്ടറിയെ സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നുവെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. സിഎം രവീന്ദ്രനിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുക മാത്രമാണ് ചെയ്തതെന്നും രവീന്ദ്രനെതിരെ രാജ്യദ്രോഹം ആരോപിക്കുന്നത് വികലമായ മനസിന്റെ വ്യാമോഹമാണെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ആവർത്തിക്കപ്പെടുന്ന വ്യാജ ആരോപണം ജനം വിശ്വസിക്കില്ലെന്നും പിണറായി വിജയൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു.