Mon. Dec 1st, 2025
കൊച്ചി:

കോർപറേഷനിൽ ബിജെപിക്ക് 5 കൗൺസിലർമാർ മാത്രം; എന്നാൽ, കൗൺസിലിൽ ഒരു സ്ഥിരംസമിതി അധ്യക്ഷ പദവിയുടെ തൊട്ടടുത്താണു ബിജെപി. കോർപറേഷനിൽ സ്വതന്ത്രരെ കൂടെനിർത്തി ഭരണം
പിടിച്ചത് .എൽഡിഎഫിനെ ഞെട്ടിച്ച തന്ത്രമാണു ബിജെപി സ്ഥിരംസമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പിൽ പയറ്റിയത്. മേയർ, ഡപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിൽ സ്വന്തം സ്ഥാനാർഥിയെ നിർത്തിയ ബിജെപി സ്ഥിരം സമിതി തിരഞ്ഞെടുപ്പിൽ അടവുനയം പുറത്തെടുത്തു. സ്ഥിരം സമിതിയിലെ വനിത സംവരണ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒഴികെയുള്ള യുഡിഎഫ് ഘടകകക്ഷികളെ ബിജെപി പിന്തുണച്ചതോടെ എൽഡിഎഫിന്റെ കണക്കുകൂട്ടലുകൾ തെറ്റി.

By Divya