Sat. Jan 18th, 2025

വയനാട്:
മുത്തങ്ങ ഭൂസമരത്തെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലാക്കി പീഡിപ്പിച്ച എഴുത്തുകാരനും സുല്‍ത്താന്‍ ബത്തേരി ഡയറ്റ് ലെക്ചററുമായിരുന്ന കെ.കെ. സുരേന്ദ്രന് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി. ബത്തേരി സബ്‌കോടതി ജഡ്ജി അനിറ്റ് ജോസഫിന്റേതാണ് വിധി.
ചീഫ് സെക്രട്ടറി, ജില്ലാ കളക്ടര്‍, ബത്തേരി എസ്.ഐ പി. വിശ്വംഭരന്‍, എ.എസ്.ഐ മത്തായി, പൊലീസുകാരായ വസന്തകുമാര്‍, രഘുനാഥന്‍, വര്‍ഗീസ്, പൊലീസ് സി.ഐ ദേവരാജന്‍ എന്നിവരാണ് കേസിലെ എതിര്‍കക്ഷികള്‍. സര്‍ക്കാര്‍ പണം നല്‍കുകയും തുക ഉദ്യോഗസ്ഥരില്‍നിന്ന് ഈടാക്കുകയും വേണമെന്ന് കോടതി അറിയിച്ചു.

By Divya