Thu. Jan 23rd, 2025
തിരുവനന്തപുരം:

ആദ്യഘട്ട കൊവിഡ് വാക്സീൻ വിതരണത്തിന്‍റെ ഭാഗമായി വാക്സീനുമായുള്ള ആദ്യ വിമാനം രാവിലെ 10.30 യോടെ നെടുമ്പാശേരിയിലെത്തി. ഇന്ന് വൈകിട്ട് ആറ് മണിക്ക് രണ്ടാം വിമാനം തിരുവനന്തപുരത്തെത്തും. ഗോ എയർ വിമാനത്തിലെത്തുന്ന വാക്സിൻ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം ജില്ലാ സംഭരണ കേന്ദ്രങ്ങളിലേക്ക് മാറ്റും. ആദ്യബാച്ചിൽ 25 ബോക്സുകളാകും ഉണ്ടാകുക. ഇതിൽ 15 ബോക്സുകൾ എറണാകുളത്തേക്കും പത്ത് ബോക്സുകൾ കോഴിക്കോട്ടേക്കും ആണെന്നാണ് വ്യക്തമാകുന്നത്.

By Divya