ദുബൈ:
കൊവിഡിനെതിരെ കർമയുദ്ധം തുടരുന്ന യു.എ.ഇ, എമിറേറ്റുകളിലുടനീളം വാക്സിനേഷൻ വിതരണ കേന്ദ്രങ്ങളൊരുക്കി നടത്തുന്നത് പുതുവിപ്ലവം. ഇതുവരെയുള്ള കണക്ക് പ്രകാരം രാജ്യത്ത് 12,75,000 പേർ കൊവിഡ് വാക്സിൻ സ്വീകരിച്ചുകഴിഞ്ഞു. ഇതോടെ ആഗോളതലത്തിൽ കൊവിഡ് വാക്സിൻ നൽകുന്നതിൽ യു.എ.ഇ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്.ഇസ്രായേലാണ് ഈ രംഗത്ത് യു.എ.ഇക്ക് മുന്നിലുള്ളത്. 100 പേരിൽ 11.8 ഡോസ് എന്ന നിരക്കിലാണ് യു.എ.ഇ മുന്നേറുന്നത്. ദിനംപ്രതി ശരാശരി അരലക്ഷത്തിലധികം പേരാണ് ഏഴ് എമിറേറ്റുകളിലായി സജ്ജീകരിച്ച 500ൽപരം കേന്ദ്രങ്ങളിലെത്തി കൊവിഡ് വാക്സിൻ സ്വീകരിക്കുന്നത്.