Mon. Dec 23rd, 2024
ന്യൂയോര്‍ക്ക്:

ന്യൂയോർക്കിലെ കേരളാ കൾച്ചറൽ സെന്ററിൽ വച്ച് നടന്ന സമ്മേളത്തിൽ, ഇന്ത്യൻ കാർഷിക പരിഷ്‌കരണ നിയമങ്ങളിലെ കർഷക വിരുദ്ധ നിലപാടുകളെക്കുറിച്ചു ആശങ്ക രേഖപ്പെടുത്തി. ഇത് അന്നം തരുന്ന സാധാരണ കർഷകരുടെ സമരമാണ്. അനുഭാവപൂർവ്വം അവരുടെ ആവലാതികൾ പരിഗണിക്കാതെ, നിർബന്ധപൂർവ്വം അടിച്ചേൽപ്പിക്കുന്ന നിയമങ്ങൾ നീതിയല്ല എന്ന് യോഗം വിലയിരുത്തി.
സമരമുഖത്തു മരിച്ചുവീണ കർഷകരുടെ ഓർമ്മകൾക്ക് പ്രണാമം അർപ്പിച്ചുകൊണ്ട് ആരംഭിച്ച യോഗത്തിൽ ന്യൂയോർക്ക് കർഷകശ്രീ സംഘാടകൻ ഫിലിപ്പ് മഠത്തിൽ സ്വാഗതം ആശംസിച്ചു. സങ്കീർണ്ണമായ പുതിയ കർഷകനിയമങ്ങളുടെ വരുംവരാഴികളെക്കുറിച്ചു സാമൂഹ്യപ്രവർത്തകനായ കോരസൺ വർഗീസ് വിശദീകരിച്ചു.

By Divya