Fri. Sep 19th, 2025 11:41:57 AM

തിരുവനന്തപുരം:സീറ്റ് വിഭജന ചര്‍ച്ച വൈകിപ്പിച്ച് വെട്ടിലാക്കാന്‍ സിപിഎം ശ്രമമെന്ന് എന്‍സിപി വിലിയിരുത്തല്‍. മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച മെല്ലെപ്പോക്കിനുള്ള തന്ത്രമാണെന്ന്  മനസിലാക്കി കേന്ദ്രനേതൃത്വത്തിന്റെ സന്ദര്‍ശനത്തിന് കാക്കുകയാണ് സംസ്ഥാന നേതൃത്വം. ഇന്ന് നേത്രശസ്ത്രക്രിയ നടത്തുന്ന എ.കെ ശശീന്ദ്രന്‍ ഒരാഴ്ച വിശ്രമത്തിലാണ്. മുഖ്യമന്ത്രി വിളിച്ച യോഗത്തിലും പാലാ സീറ്റിന്റെ കാര്യത്തില്‍ ഉറപ്പ് നല്‍കാത്തതോടെ നടക്കുന്ന ചര്‍ച്ചകള്‍ സിപിഎമ്മിന്റെ തന്ത്രമാണെന്നാണ് എന്‍ സി പി വിലയിരുത്തല്‍. ചര്‍ച്ചകള്‍ വൈകിപ്പിച്ച് അവസാനം  കബളിപ്പിക്കുകയാണ് സിപിഎമ്മിന്റെ ലക്ഷ്യമെന്ന് എന്‍ സിപി നേതൃത്വത്തിന്റെ വികാരം. ചര്‍ച്ചകള്‍ വേഗത്തിലാക്കണമെന്ന് എന്‍ സിപി ആവശ്യപ്പെടുമ്പോഴും അതിന് സിപിഎം മുതിരുന്നില്ല. എന്‍ സി പി പോയാലും ഒരു മണ്ഡലത്തിലും ക്ഷീണമുണ്ടാകില്ലെന്നാണ് സിപിഎം വിലയിരുത്തല്‍.

By Divya