ഖത്തർ:റിയാദ് വിമാനത്താവളത്തിലേക്കാണ് ഖത്തർ എയർവെയ്സിന്റെ ആദ്യ പ്രതിദിന യാത്രാ വിമാനം സർവീസ് നടത്തിയത് ഉപരോധമവസാനിച്ചതോടെ ഖത്തറും സൗദിയും തമ്മിലുള്ള ആദ്യ വിമാന സർവീസിന് തുടക്കമായി. റിയാദ് വിമാനത്താവളത്തിലേക്കാണ് ഖത്തർ എയർവെയ്സിന്റെ ആദ്യ പ്രതിദിന യാത്രാ വിമാനം സർവീസ് നടത്തിയത്. വരും ദിനങ്ങളിൽ കൂടുതൽ സർവീസുണ്ടാകും. ഇതിനിടെ, ബഹ്റൈനും ഖത്തറിന് വ്യോമ പാത തുറന്നു കൊടുത്തു.
മൂന്നര വര്‍ഷത്തെ ഉപരോധത്തിന് ശേഷമാണ് ഖത്തറില്‍ നിന്നും ആദ്യ യാത്രാവിമാനം സൌദിയിലെ റിയാദിലേക്ക് പറന്നിറങ്ങുന്നത്. പ്രതിദിന സർവീസിന്റെ തുടക്കമാണിത്. പിറകെ ജിദ്ദയിലേക്ക് ആഴ്ച്ചയില്‍ നാല് സര്‍വീസും തുടങ്ങും. ദമ്മാമിലേക്കും ഷെഡ്യൂളായി. റിയാദ് വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണമാണ് വിമാനത്തിനും യാത്രക്കാർക്കും ഒരുക്കിയത്.