Mon. Dec 23rd, 2024

തിരുവനന്തപുരം:മാണി സി കാപ്പന്‍ –എ.കെ ശശീന്ദ്രന്‍ ചര്‍ച്ച പരാജയപ്പെട്ടതോടെ എന്‍ സി പി അധ്യക്ഷന്‍ ടിപി പീതാംബരന്‍ തലസ്ഥാനത്തേക്ക് വിളിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടുക്കിയിലെ യോഗം റദ്ദാക്കി പീതാംബരന്‍ രാത്രി തിരുവനന്തപുരത്തെത്തി. ടിപി പീതാംബരന്‍ മുഖ്യമന്ത്രിയെ ഇന്ന് കാണും. എന്‍സിപിയിലെ തര്‍ക്കം മുന്നണിക്ക് ക്ഷീണമായതോടെയാണ് പാര്‍ട്ടി അധ്യക്ഷനെ മുഖ്യമന്ത്രി വിളിപ്പിച്ചത്. നിയമസഭയില്‍ ടിപി പീതാംബരന്‍ മുഖ്യമന്ത്രിയെ കാണും. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ പാലാ സീറ്റ് ആവശ്യപ്പെടാനാണ് എന്‍സിപി തീരുമാനം. വ്യക്തമായ ഉറപ്പ് മുഖ്യമന്ത്രിയില്‍ നിന്ന് ലഭിച്ചില്ലെങ്കില്‍ തുടര്‍ന്ന രാഷ്ട്രീയ നീക്കം എന്‍ സിപിയുടെ ഭാഗത്ത് നിന്നുണ്ടാവും

By Divya