Wed. Jan 22nd, 2025

നീണ്ട ഇടവേളയ്ക്ക് ശേഷം തിയറ്ററുകൾ വീണ്ടും ഉഷാറാവുകയാണ്. വിജയ് ചിത്രം മാസ്റ്റേഴ്സിലൂടെയാണ് പുത്തൻ ഉണർവിന്റെ തുടക്കം. എന്നാൽ‌ കൊവിഡ് പ്രതിസന്ധിക്ക് ശേഷം തിയറ്ററിലെത്തുന്ന ആദ്യ മലയാള സിനിമ ഏതായിരിക്കും എന്ന ചോദ്യത്തിന് ഉത്തരമായി. ജയസൂര്യയുടെ വെള്ളം എന്ന സിനിമയാണ് പ്രതിസന്ധി കാലത്തിന് ശേഷം തിര തൊടുന്ന ആദ്യ ചിത്രം. ക്യാപ്റ്റൻ എന്ന ചിത്രത്തിന് ശേഷം പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് വെള്ളം. കണ്ണൂർ സ്വദേശിയായ ഒരാളുടെ ജീവിതമാണ് സിനിമ പറയുന്നത്. ഫെയ്സ്ബുക്കിലൂടെയാണ് ജനുവരി 22ന് സിനിമ തിയറ്ററിലെത്തുന്ന വിവരം പ്രജേഷ് പ്രഖ്യാപിച്ചത്.

By Divya