Thu. Dec 19th, 2024

ക്വാ​ലാ​ലം​പു​ർ: മ​ലേ​ഷ്യ​യി​ൽ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു. കൊവിഡ് വ്യാ​പ​നം ത​ട​യാ​നാണ് മ​ലേ​ഷ്യ​ൻ രാ​ജാ​വ് അ​ൽ-​സു​ൽ​ത്താ​ൻ അ​ബ്ലു​ള്ള​ രാജ്യത്ത് ഒ​രു മാ​സ​ത്തെ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ച​ത്. കൊവി​ഡ് കേ​സു​ക​ൾ നി​യ​ന്ത്ര​ണ​ത്തി​ലാ​യി​ല്ലെ​ങ്കി​ൽ അ​ടി​യ​ന്ത​രാ​വ​സ്ഥ നീ​ട്ടാ​നും സാ​ധ്യ​ത​യു​ണ്ട്.
പ്ര​ധാ​ന​മ​ന്ത്രി മു​ഹ​യ്ദ്ദീ​ൻ യാ​സി​ൻ രാ​ജാ​വി​നോ​ട് അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടുകയായിരുന്നു. അ​തേ​സ​മ​യം, പ്ര​തി​സ​ന്ധി​യി​ലാ​യ സ​ർ​ക്കാ​രി​നെ അ​ധി​കാ​ര​ത്തി​ൽ നി​ല​നി​ർ​ത്തു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് അ​ടി​യ​ന്ത​രാ​വ​സ്ഥ നീ​ക്ക​മു​ണ്ടാ​യ​തെ​ന്ന് ആരോപണമുണ്ട്.

By Divya