Wed. Jan 22nd, 2025

കോവിഡ് വാക്സിൻ്റെ ആദ്യഘട്ട ചെലവ് കേന്ദ്രസര്‍ക്കാര്‍ വഹിക്കും. വാക്സിനേഷനുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തുന്ന ചര്‍ച്ചയിലാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.  മുഖ്യമന്ത്രിമാരുമായുളള ചര്‍ച്ച തുടരുകയാണ്. 

ആരോഗ്യപ്രവര്‍ത്തകര്‍ അടക്കം മൂന്നുകോടി ആളുകള്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്സിനേഷന്‍.  ഓക്സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച കോവിഷീല്‍ഡ് വാക്സിന്‍ വാങ്ങുന്നതിനായി നിര്‍മ്മാതാക്കളായ സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന് കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡര്‍ നല്‍കി. 50 ലക്ഷം പേര്‍ക്കായി ഒരു കോടി ഡോസിനാണ് ഓര്‍ഡര്‍.

കൂടുതല്‍ കോവിഡ് വാക്സിനുകള്‍ക്ക് ഉടന്‍ അനുമതി നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. നാല് കോവിഡ് വാക്സിനുകള്‍ക്ക് ഉടന്‍ അനുമതി നല്‍കും. ശാസ്ത്രരംഗത്തെ വിദഗ്ദ്ധരുടെ തീരുമാനങ്ങള്‍ വിശ്വാസത്തിലെടുക്കണം. സ്വകാര്യമേഖലയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും വാക്സിന്‍ നല്‍കും. ആദ്യഘട്ടത്തിലെ മൂന്നുകോടി ആളുകളുടെ ചെലവ് കേന്ദ്രസര്‍ക്കാര്‍ വഹിക്കും. പൊലീസ്, സൈനികര്‍, അര്‍ദ്ധ സൈനികര്‍ എന്നിവര്‍ക്കും വാക്സിന്‍ ആദ്യഘട്ടത്തില്‍ നൽകും.

By Divya